2019 March 18 Monday
സദ്‌വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് – മുഹമ്മദ് നബി (സ)

സ്പിന്നില്‍ കുരുങ്ങി ഇംഗ്ലണ്ട്

 

മൊഹാലി: ഇംഗ്ലണ്ടണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വിജയ സാധ്യത കൂടുതല്‍ തെളിഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 283 റണ്‍സില്‍ പുറത്തായപ്പോള്‍ ഇന്ത്യയുടെ മറുപടി 417 റണ്‍സായിരുന്നു. 134 റണ്‍സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടാണ് മൂന്നാം ദിനം അവസാനിപ്പിച്ചത്. കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ടണ്ട് രണ്ടണ്ടാം ഇന്നിങ്‌സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സെന്ന നിലയില്‍ പതറുകയാണ്. ആറു വിക്കറ്റുകള്‍ ശേഷിക്കേ ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിനു 56 റണ്‍സ് കൂടി വേണം.
രണ്ടാം ഇന്നിങ്‌സില്‍ ഓപണറായി ഇറങ്ങിയ ജോ റൂട്ട് 36 റണ്‍സോടെ ക്രീസിലുള്ളതാണ് ഇംഗ്ലണ്ടിനു ആശ്വാസം നല്‍കുന്നത്. റൂട്ടിനു കൂട്ടായി ഗാരത് ബാറ്റിയാണൊപ്പമുള്ളത്. കുക്ക് (12), മൊയിന്‍ അലി (അഞ്ച്), ബയര്‍‌സ്റ്റോ (15), സ്റ്റോക്‌സ് (അഞ്ച്) നാലു നിര്‍ണായക വിക്കറ്റുകളാണ് ഇന്ത്യ മൂന്നാം ദിനം തന്നെ വീഴ്ത്തിയത്. മൂന്നാം ദിനത്തില്‍ സ്പിന്നിനെ വഴിവിട്ടു തുണച്ച പിച്ചില്‍ ആര്‍ അശ്വിനാണ് ഇംഗ്ലീഷ് നിരയെ വെള്ളം കുടിപ്പിച്ചത്. മൂന്നു വിക്കറ്റുകള്‍ പിഴുത അശ്വിന്‍ അപകടം വിതച്ചു. ശേഷിച്ച ഒരു വിക്കറ്റ് ജയന്ത് യാദവിനും സ്വന്തമായി.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 417 റണ്‍സില്‍ അവസാനിച്ചു. വാലറ്റത്ത് രവീന്ദ്ര ജഡേജ (90), ആര്‍.അശ്വിന്‍ (72), ജയന്ത് യാദവ് (55) എന്നിവരുടെ അര്‍ധ സെഞ്ച്വറികള്‍ ഇന്ത്യക്ക് മികച്ച ലീഡൊരുക്കി. ആറു വിക്കറ്റിനു 271 എന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ഇന്ത്യക്കായി ഏഴാം വിക്കറ്റില്‍ അശ്വിന്‍- ജഡേജ സഖ്യം 97 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
അശ്വിന്‍ പുറത്തായ ശേഷം വന്ന ജയന്ത് യാദവും ജഡേജയ്‌ക്കൊപ്പം സ്‌കോര്‍ ഉയര്‍ത്തി. കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റിങ് പുറത്തെടുത്ത ജഡേജയ്ക്ക് അര്‍ഹിച്ച സെഞ്ച്വറിയാണ് നഷ്ടമായത്. സെഞ്ച്വറിക്ക് പത്തു റണ്‍സ് അകലെ ആദില്‍ റഷീദിന് വിക്കറ്റ് നല്‍കി ജഡേജ മടങ്ങി. പിന്നീട് ഉമേഷ് യാദവിനെ കൂട്ടുപിടിച്ച് ജയന്ത് യാദവ് കന്നി അര്‍ധ സെഞ്ച്വറിയിലൂടെ ഇന്ത്യന്‍ സ്‌കോര്‍ 400 കടത്തി.
77 റണ്‍സിനു അഞ്ചു വിക്കറ്റ് വീഴ്ത്തിയ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടണ്ട് നിരയില്‍ മികച്ചു നിന്നത്. ആദില്‍ റഷീദ് നാലു വിക്കറ്റുകള്‍ വീഴ്ത്തി സ്റ്റോക്‌സിനെ പിന്തുണച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.