2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

സ്പാനിഷ് ലാ ലിഗയുടെ ഓഫിസ് ന്യൂഡല്‍ഹിയിലും

ന്യൂഡല്‍ഹി: സ്പാനിഷ് ഫുട്‌ബോളിനു ഇന്ത്യയില്‍ കൂടുതല്‍ പ്രചാരണം ലഭ്യമാക്കുക ലക്ഷ്യമിട്ട് ലാ ലിഗയുടെ ഔദ്യോഗിക ഓഫിസ് ന്യൂഡല്‍ഹിയില്‍ ആരംഭിച്ചു. ഏഷ്യയില്‍ ലാ ലിഗ തുടങ്ങുന്ന മൂന്നാമത്തെ ഓഫിസാണ് ഡല്‍ഹിയിലേത്. 

ഭാവിയില്‍ പ്രദര്‍ശന മത്സരങ്ങള്‍ സംഘടിപ്പിക്കാനും ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമടങ്ങുന്ന വമ്പന്‍ താരങ്ങളെ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതടക്കമുള്ള കാര്യങ്ങളും ലാ ലിഗയുടെ പദ്ധതികളുണ്ട്. ഒപ്പം താഴെത്തട്ടില്‍ ഫുട്‌ബോള്‍ വളര്‍ത്തുക ലക്ഷ്യമിട്ട് ഇന്ത്യയിലെ കഴിവുള്ള താരങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന നടപടികളും ലാ ലിഗ അധികൃതര്‍ മുന്നോട്ടു വയ്ക്കുന്നു.
ലാ ലിഗ പ്രസിഡന്റ് ജാവിയര്‍ ടെബാസ് ഓഫിസിനു ഔദ്യോഗികമായി തുടക്കമിട്ടു. സ്പാനിഷ് ലീഗിന്റെ ഇന്ത്യയിലേക്കുള്ള വരവിനെ ലാ ലിഗയുടെ ചരിത്ര നിമിഷമെന്നാണ് ടെബാസ് വിശേഷിപ്പിച്ചത്.
ഏഷ്യയിലുടനീളം ലാ ലിഗയുടെ ജനപ്രീതി വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാണിതെന്നും ലീഗിന്റെ ഇന്ത്യയിലെ സാന്നിധ്യം ആകാംക്ഷ നിറയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.