2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

സ്പാനിഷ് താരം സെര്‍ജിയോ സിഡോഞ്ച കേരളാ ബ്ലാസ്റ്റേഴ്‌സില്‍

 

കൊച്ചി: 28 കാരനായ സ്പാനിഷ് അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ സിഡോഞ്ച കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറില്‍ ഒപ്പിട്ടു. മാഡ്രിഡിലെ എല്‍.എസ് കോറിയയില്‍ ജനിച്ച സിഡോഞ്ച, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ യുവ ടീമില്‍ കളിച്ചു വളര്‍ന്ന് അവരുടെ സി ടീമിലും, ബി ടീമിലും അംഗമായിരുന്നു. 2018-19ല്‍ ജംഷെഡ്പുര്‍ എഫ്.സിക്ക് വേണ്ടി കളിച്ച് ഐ.എസ്.എല്ലില്‍ അരങ്ങേറ്റം കുറിച്ചു.
റയല്‍ സാരഗോസാ, അല്‍ബാസെറ്റെ, പൊന്‍ഫെറാഡിന തുടങ്ങിയ സ്പാനിഷ് ക്ലബ്ബുകള്‍ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്‌സ് ടീമംഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ തന്റെ എല്ലാ കഴിവുകളും പുറത്തെടുക്കുമെന്നും സിഡോസിഡോഞ്ച പറഞ്ഞു. സെര്‍ജിയോ സിഡോസിഡോഞ്ച പല പൊസിഷനുകളിലും കളിക്കാന്‍ മികവുള്ള താരമാണെന്ന് ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ എല്‍ക്കോ ഷറ്റോരി പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News