2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

സ്ഥിരം തടയണ നിര്‍മിക്കാന്‍ മന്ത്രിക്ക് നിവേദനം നല്‍കി

അലനല്ലൂര്‍: അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മുണ്ടക്കുന്ന് വാര്‍ഡില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്തിന് ആശ്വാസവും നിരവധി കുടിവെള്ള കിണറുകളും കുടിവെള്ള പദ്ധതികളും സ്ഥിതിചെയ്യുന്ന വെള്ളിയാര്‍ പുഴക്ക് കുറുകെ സ്ഥിരം തടയണ നിര്‍മിക്കണമെന്നും മലയോര മേഖലയായ കോടോപ്പാടം അലനല്ലൂര്‍ ഗ്രാമപഞ്ചായത്തുകളിലെ 600 ഹെക്ടര്‍ കൃഷിഭൂമിക്ക് പ്രയോജനപ്പെടുമെന്നും ആവശ്യപ്പെട്ട് വീണ്ടും പഞ്ചായത്ത് ഭരണസമിതി ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് നിവേദനം നല്‍കി. മുന്‍പും അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി മുന്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും കാണാത്തതിനെ തുടര്‍ന്ന് എം.എല്‍.എയുടെ സഹായത്തോടെ വീണ്ടും ഇപ്പോഴത്തെ ജലവിഭവ വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കാന്‍ തീരുമാനിച്ചത്. നഷ്ട്ടപ്പെട്ട പുഴയെ തിരിച്ചുപിടിക്കാനും കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ തുടര്‍ന്ന് പുഴയുടെ അവസ്ഥയും സ്ഥിരംതടയണയുടെ ആവശ്യകതയും മൈനര്‍ ഇറികേഷന്‍ തെയ്യാറാക്കിയ എസ്റ്റിമേറ്റും പഞ്ചായത്ത് ഭരണസമിതി മന്ത്രിയെ ബോധ്യപ്പെടുത്തി പഞ്ചായത്ത് പ്രസിഡന്റ് ഇ കെ.രജി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത്, പഞ്ചായത്തംഗങ്ങളായ സി. മുഹമ്മദാലി, റഹ്മത്ത് മഠത്തൊടി, എം. മെഹര്‍ബാന്‍, മഠത്തൊടി ഷൈലജ എന്നിവര്‍ ചേര്‍ന്ന് മന്ത്രിക്ക് നിവേദനം നല്‍കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.