2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രികയില്‍ ജയലളിതയുടെ ഒപ്പില്ല; പകരം വിരലടയാളം

കോയമ്പത്തൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ മൂന്നു നിയോജകമണ്ഡലങ്ങളിലേക്കുള്ള അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രികകളില്‍ ഒപ്പിനു പകരം വിരലടയാളം പതിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. തഞ്ചാവൂരില്‍ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രങ്കസ്വാമി, അറവങ്കനിച്ചിയിലെ സ്ഥാനാര്‍ഥി ശെന്തില്‍ ബാലാജി ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥികളുടെ ശുപാര്‍ശ പട്ടികയിലാണ് ഒപ്പിനു പകരം ജയലളിതയുടെ ഇടതു കൈവിരലടയാളം പതിച്ചിരിക്കുന്നത്. കടുത്ത ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒരു മാസത്തോളമായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ് ജയലളിത.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ച പാര്‍ട്ടികളുടെ പ്രതിനിധികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ പാര്‍ട്ടി പ്രസിഡന്റ് അല്ലെങ്കില്‍ ജനറല്‍ സെക്രട്ടറി ഒപ്പിടണമെന്നാണു ചട്ടം. ഇതുകാരണമാണ് ജയലളിതയുടെ ഒപ്പ് നിര്‍ബന്ധമായത്. സാധാരണ രണ്ടു ഫോമുകളാണ് സ്ഥാനാര്‍ഥികള്‍ പൂരിപ്പിച്ചു നല്‍കേണ്ടത്. ഇതില്‍ ആദ്യത്തെ ഫോം സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി ചിഹ്നം അനുവദിച്ചുകിട്ടുന്നതിനു വേണ്ടിയുള്ളതാണ്.
ഇതില്‍ പാര്‍ട്ടി അധ്യക്ഷന്റെ വിശദാംശങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകും. അണ്ണാ ഡി.എം.കെയെ സംബന്ധിച്ചിടത്തോളം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജെ.ജയലളിതയാണ് പത്രികകളില്‍ ഒപ്പുവയ്‌ക്കേണ്ടത്. ഒപ്പുവയ്‌ക്കേണ്ട നാലു സ്ഥലങ്ങളിലും വിരലടയാളമാണ് പതിപ്പിച്ചിരിക്കുന്നത്. ഇതിന് മെഡിക്കല്‍ കോളജ് പ്രൊഫസര്‍ ഡോ. ബാലാജി സാക്ഷ്യം വഹിച്ചതായി രേഖയിലുണ്ട്. ജയലളിതയുടെ നില അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ക്ക് ദീര്‍ഘകാല ചിിത്സ വേണ്ടിവരും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.