2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സ്ഥാനം ഏറ്റെടുക്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം

തിരുവനന്തപുരം: ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം സംബന്ധിച്ച് സര്‍ക്കാരിനും, വി.എസ് അച്യുതാനന്ദനും, പാര്‍ട്ടി നേതൃത്വത്തിനും വീണ്ടും ആശയക്കുഴപ്പം. സര്‍ക്കാര്‍ അറിയിക്കുന്നതനുസരിച്ച് ഭരണപരിഷ്‌കാര കമ്മിറ്റി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് വി.എസ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് വി.എസ് കത്തുനല്‍കിയിരുന്നു. കമ്മിഷന് ഓഫിസും, ഔദ്യോഗിക വസതിയും അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്.  ഇതേ തുടര്‍ന്ന് കവടിയാര്‍ ഹൗസ് ഔദ്യോഗിക വസതിയായി നല്‍കി. കൂടാതെ ഐ.എം.ജിയില്‍ ഓഫിസും അനുവദിച്ചു. സെക്രട്ടേറിയറ്റില്‍ ഓഫിസ് വേണമെന്നായിരുന്നു വി.എസിന്റെ ആവശ്യം. ഔദ്യോഗിക വസതിയും, ഓഫിസും ലഭ്യമായിട്ടും വി.എസ് സ്ഥാനം ഏറ്റെടുത്തോ, ഇല്ലയോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.