2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

സ്ത്രീ സുരക്ഷ: മാറണം നിയമനിര്‍വഹണം

സവാദ് ഇര്‍ശാദി ഹുദവി കട്ടക്കാല്‍

കശ്മിരില്‍ നിന്ന് ആസിഫയിലെ രോദനം അടങ്ങും മുമ്പാണ് ഗുജറാത്തില്‍ നിന്നു ഇതേ പ്രായത്തിലുള്ള ഒരു കുഞ്ഞുമോളുടെ ശരീരം 86 മുറിവുകളുമായി ലഭിച്ചത്.
അടുത്ത ദിവസം തന്നെ ഹരിയാനയില്‍ നിന്ന് അഴുക്ക് ചാലില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത് കേവലം 10 വയസ്സുള്ള പെണ്‍കിടാവിനെയാണ്. ഇന്നലെ ഉത്തര്‍പ്രദേശില്‍ നിന്നു ലഭിച്ച ഇര 8 വയസ്സുള്ള പെണ്‍കുട്ടിയാണ.് എന്തുകൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ തുടര്‍ക്കഥയാവുന്നത്? സ്ത്രീ സുരക്ഷക്ക് പേരുകേട്ടതാണ് അറബ് രാജ്യങ്ങള്‍.
നമ്മുടെ രാജ്യത്തെ പ്രതികള്‍ക്ക് ജയിലറകളില്‍ സുഖവാസമാണ് ലഭിക്കുക. വര്‍ഷങ്ങളോളം നീളുന്ന വിചാരണകള്‍ കേസിന്റെ ഗൗരവം കുറയ്ക്കുന്ന വെന്ന കാര്യത്തില്‍ സംശയമില്ല. വിചാരണ വേഗത്തിലാക്കി ശിക്ഷകള്‍ ഉടനടി നടപ്പാക്കണം. ബലാത്സംഗ കേസുകള്‍ക്ക് വധശിക്ഷയില്‍ കുറച്ചൊന്നും നല്‍കരുത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.