2019 August 17 Saturday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

സ്ത്രീ വിരുദ്ധ പരാമര്‍ശം: ഡൊണാള്‍ഡ് ട്രംപ് മാപ്പുപറഞ്ഞു

വാഷിങ്ടണ്‍: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ക്ഷമ ചോദിച്ചു. 2005 ലാണ് ഡൊണാള്‍ഡ് ട്രംപ് ഒരു സ്ത്രീക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്.  പരാമര്‍ശത്തിന്റെ വീഡിയോ ചര്‍ച്ചയായതോടെയാണ് ക്ഷമ ചോദിച്ച് ട്രംപ് രംഗത്തുവന്നത്.

വിവാഹിതയായ സ്ത്രീയോട് ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് ദ വാഷിങ്ടണ്‍ പോസ്റ്റ് വെള്ളിയാഴ്ച പുറത്തുവിട്ടത്. ഇതോടെ എതിര്‍ സ്ഥാനാര്‍ഥിയുടെ അനുഭാവികള്‍ ട്രംപിനെതിരെ രംഗത്തുവന്നതോടെയാണ് ട്രംപ് മാപ്പു പറയാന്‍ തയ്യാറായത്.

നേരത്തെ മുന്‍ ലോക സുന്ദരിയായ അലിസിയ മഷാഡോയെ അപമാനിച്ചെന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണിന്റെ ആരോപണം വന്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.