2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സ്ത്രീശക്തി ഒരുമിച്ചു; ആണിത്തോടിനു മോചനം

 
നീലേശ്വരം: സ്ത്രീകള്‍ ഒത്തൊരുമിച്ചപ്പോള്‍ ആണിത്തോടിനു മോചനം ലഭിച്ചു. പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞും കാടുമൂടിയും കിടന്ന പാലായിയിലെ ആണിത്തോടിനാണു സ്ത്രീക്കൂട്ടായ്മയില്‍ മോചനമായത്. രണ്ടു കിലോമീറ്റര്‍ ദൂരമുള്ള തോടാണ് തൊഴിലുറപ്പു തൊഴിലാളികളായ സ്ത്രീകള്‍ ശുചീകരിച്ചത്. തോടിന്റെ കരകളിലെ കാടുകള്‍ വെട്ടി തീയിട്ടും പ്ലാസ്റ്റിക്കുകള്‍ നീക്കിയുമാണു ശുചീകരണ പ്രവര്‍ത്തനം നടത്തിയത്.
ഒന്‍പതാം വാര്‍ഡ് കുടുംബശ്രീ എ.ഡി.എസിന്റെ നേതൃത്വത്തില്‍ 32 വനിതകള്‍ രണ്ടു ദിവസം കൊണ്ടാണ് തോട് വൃത്തിയാക്കിയത്. മഴക്കാലത്ത് ഈ തോടിലൂടെയാണു വെള്ളം പുഴയില്‍ ചെന്നെത്തുന്നത്. മാലിന്യങ്ങള്‍ നിറഞ്ഞതോടെ തോടിന്റെ ഇരുകരകളിലുമുള്ള വയലുകളിലേക്കും ഇവ ഒഴുകിയെത്തുമായിരുന്നു. ഇതു കൃഷിയേയും ദോഷകരമായി ബാധിച്ചതോടെയാണ് തോട് വൃത്തിയാക്കാന്‍ തീരുമാനിച്ചത്. കൗണ്‍സലര്‍ ടി കുഞ്ഞിക്കണ്ണന്‍,  എ.ഡി.എസ് ഭാരവാഹി കെ.വി ലളിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനം.നീലേശ്വരം: സ്ത്രീകള്‍ ഒത്തൊരുമിച്ചപ്പോള്‍ ആണിത്തോടിനു മോചനം ലഭിച്ചു. പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞും കാടുമൂടിയും കിടന്ന പാലായിയിലെ ആണിത്തോടിനാണു സ്ത്രീക്കൂട്ടായ്മയില്‍ മോചനമായത്. രണ്ടു കിലോമീറ്റര്‍ ദൂരമുള്ള തോടാണ് തൊഴിലുറപ്പു തൊഴിലാളികളായ സ്ത്രീകള്‍ ശുചീകരിച്ചത്. തോടിന്റെ കരകളിലെ കാടുകള്‍ വെട്ടി തീയിട്ടും പ്ലാസ്റ്റിക്കുകള്‍ നീക്കിയുമാണു ശുചീകരണ പ്രവര്‍ത്തനം നടത്തിയത്.
ഒന്‍പതാം വാര്‍ഡ് കുടുംബശ്രീ എ.ഡി.എസിന്റെ നേതൃത്വത്തില്‍ 32 വനിതകള്‍ രണ്ടു ദിവസം കൊണ്ടാണ് തോട് വൃത്തിയാക്കിയത്. മഴക്കാലത്ത് ഈ തോടിലൂടെയാണു വെള്ളം പുഴയില്‍ ചെന്നെത്തുന്നത്. മാലിന്യങ്ങള്‍ നിറഞ്ഞതോടെ തോടിന്റെ ഇരുകരകളിലുമുള്ള വയലുകളിലേക്കും ഇവ ഒഴുകിയെത്തുമായിരുന്നു. ഇതു കൃഷിയേയും ദോഷകരമായി ബാധിച്ചതോടെയാണ് തോട് വൃത്തിയാക്കാന്‍ തീരുമാനിച്ചത്. കൗണ്‍സലര്‍ ടി കുഞ്ഞിക്കണ്ണന്‍,  എ.ഡി.എസ് ഭാരവാഹി കെ.വി ലളിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവര്‍ത്തനം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.