2020 April 07 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സ്ത്രീവന്ധ്യത ഹോമിയോപ്പതിയിലൂടെ പരിഹരിക്കാം

ഡോ. ഷഹ്‌ല സി.എച്ച് ബാസില്‍സ് ഹോമിയോ ഹോസ്പിറ്റല്‍ പാണ്ടിക്കാട്. 9847223830

 

വന്ധ്യതയ്ക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഇക്കാലത്ത് കൂടിവരിയാണ്. ഗര്‍ഭധാരണം നടക്കാതിരുന്നാല്‍ മിക്കവരും വന്ധ്യതാ ക്ലിനിക്കുകളില്‍ എത്തുകയായി. ഇവരില്‍ പലര്‍ക്കും പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ലെന്നതാണ് യാഥാര്‍ഥ്യം. ഇവിടെയാണ് വന്ധ്യത എന്താണെന്നും എപ്പോള്‍ എങ്ങനെ ചികിത്സിക്കണം എന്നുമുള്ളത് പ്രസക്തമാകുന്നത്.

എന്താണ് വന്ധ്യത?

പ്രായപൂര്‍ത്തിയായ ദമ്പതികള്‍ ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ ഒരു വര്‍ഷത്തോളം ശാരീരിക ബന്ധം തുടര്‍ന്ന ശേഷവും ഗര്‍ഭധാരണം നടക്കാതെ വരുമ്പോഴാണ് അതിനെ വന്ധ്യതയായി അനുമാനിക്കപ്പെടുന്നത്. ഗര്‍ഭധാരണം നടന്നിട്ടേയില്ലെങ്കില്‍ അതിനെ പ്രൈമറി ഇന്‍ഫെര്‍ട്ടിലിറ്റി എന്നും, ഒന്നോ രണ്ടോ തവണ ഗര്‍ഭം ധരിച്ചശേഷം പിന്നീട് ഗര്‍ഭം ധരിക്കാത്ത അവസ്ഥയെ സെക്കന്‍ഡറി ഇന്‍ഫെര്‍ട്ടിലിറ്റി എന്നുമാണ് പറയാറ്.

സ്ത്രീകളിലെ കാരണങ്ങള്‍

1. അണ്ഡാശയ മുഴകള്‍ അഥവാ പി.സി.ഒ.ഡി (പോളിസിസ്റ്റിക് ഓവറി ഡിസീസ്) ലൈംഗിക ഹോര്‍മോണുകളുടെ വ്യതിയാനം കാരണം അണ്ഡാശയങ്ങളില്‍ നിരവധി കുമിളകള്‍ കാണപ്പെടുന്ന അവസ്ഥയാണിത്. അമിതവണ്ണം, ക്രമം തെറ്റിയ ആര്‍ത്തവ ചക്രം, അനാവശ്യ രോമ വളര്‍ച്ച, ഗര്‍ഭം ധരിക്കാതിരിക്കുക, ഗര്‍ഭം അലസി പോവുക എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
2. എന്‍ഡോമെട്രിയോസിസ്:
ഗര്‍ഭാശയത്തിലെ ഉള്‍വശത്തെ ഭിത്തിയാണ് എന്‍ഡോമെട്രിയം. ഗര്‍ഭപാത്രത്തില്‍ അല്ലാതെ മറ്റു ശരീര ഭാഗങ്ങളില്‍ ആ കോശങ്ങള്‍ വളരുന്ന അവസ്ഥയാണിത്. കഠിനമായ വേദനയോടുകൂടിയ ആര്‍ത്തവം, അടിവയറ്റില്‍ വേദന എന്നിവയാണ് ലക്ഷണങ്ങള്‍.
3. ട്യൂബില്‍ ഉണ്ടാകുന്ന ഗര്‍ഭധാരണം
ട്യൂബില്‍ ഗര്‍ഭധാരണം നടക്കുക വഴി അവിടം പൊട്ടിപ്പോകാനും ഇന്‍ഫെക്ഷന്‍ വരാനുമുള്ള സാധ്യത കൂടുതലാണ്. ഇത് ഗര്‍ഭധാരണം വൈകിപ്പിക്കുന്നു.
4. തൈറോയ്ഡ് രോഗങ്ങള്‍-തൈറോയ്ഡ് ഹോര്‍മോണിലെ ഏറ്റക്കുറച്ചിലുകള്‍
5. ക്രമം തെറ്റിയ ആര്‍ത്തവം
6. ഉയര്‍ന്ന പ്രായം
7. ജന്മനാ ഗര്‍ഭപാത്രത്തിലുള്ള തകരാറുകള്‍

പരിഹാരമാര്‍ഗങ്ങള്‍

സ്ത്രീകളിലെ അണ്ഡവിസര്‍ജന ദിവസം മനസിലാക്കി ആ സമയങ്ങളില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ഗര്‍ഭധാരണ സാധ്യത കൂടുതലാണ്. ചികിത്സ തേടുമ്പോള്‍ ഭാര്യയും ഭര്‍ത്താവും ഒന്നിച്ചു പോവുകയാണ് വേണ്ടത്.
അണ്ഡവിസര്‍ജനം (ഓവുലേഷന്‍ )
വരാനിരിക്കുന്ന മാസമുറയ്ക്ക് 14 ദിവസം മുന്‍പാണ് ഓവുലേഷന്‍ നടക്കുന്നത്. മാസമുറ കൃത്യമായി ഇരുപത്തിയെട്ടാം ദിവസം നടക്കുന്നവര്‍ക്ക് മാത്രമാണ് ഇത് ബാധകം. അണ്ഡവിസര്‍ജന സമയത്ത് ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.
അണ്ഡവിസര്‍ജന ദിവസം തിരിച്ചറിയാം?
ശരീരത്തിലെ വിവിധ മാറ്റങ്ങള്‍കൊണ്ട് സ്ത്രീകളിലെ അണ്ഡവിസര്‍ജന സമയത്തെ തിരിച്ചറിയാവുന്നതാണ്. ചിലര്‍ക്ക് അടിവയറ്റില്‍ വേദന അനുഭവപ്പെടാം. വെളുത്ത നിറത്തിലുള്ള കട്ടികുറഞ്ഞ സ്രവം, ശരീരത്തിന്റെ താപനില കൂടുക എന്നിവയൊക്കെയാണ് ലക്ഷണങ്ങള്‍. കൃത്യമായി ആര്‍ത്തവം നടക്കാത്തവര്‍ക്ക് സ്‌കാനിങിലൂടെ കണ്ടുപിടിക്കാവുന്നതാണ്.
പരിശോധനാരീതികള്‍

രക്തപരിശോധന, തൈറോയ്ഡ് പരിശോധന, ഹോര്‍മോണ്‍ പരിശോധന എന്നിവയാണ് സ്ത്രീകളില്‍ പ്രാഥമികമായി ചെയ്യുന്നത്. ഇതിനുശേഷം സ്‌കാനിങ്ങിലൂടെ കൂടുതല്‍ രോഗനിര്‍ണയം നടത്തുന്നു

ഭക്ഷണരീതികള്‍

മാറുന്ന ജീവിതശൈലിയും കൃത്രിമ ആഹാരരീതികളും വന്ധ്യതയിലേക്ക് നയിക്കുന്നു. അതിനാല്‍ താഴെ പറയുന്ന ഭക്ഷണ രീതികള്‍ ശ്രദ്ധിക്കുക.
ശരിയായ ഭക്ഷണരീതി പിന്തുടരുക
പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളം കഴിക്കുക.
ഓറഞ്ച്, നാരങ്ങ എന്നിവയില്‍ സിട്രസ് അടങ്ങിയിട്ടുള്ളതിനാല്‍ സ്ത്രീകളില്‍ പ്രത്യുല്‍പാദന ശേഷി വര്‍ധിപ്പിക്കുന്നു.
ഈന്തപ്പഴത്തിലെ വൈറ്റമിനുകളും ധാതുക്കളും ഗര്‍ഭധാരണം എളുപ്പമാക്കാന്‍ സഹായിക്കുന്നു.
പാല്‍, പുരുഷ-സ്ത്രീ ഹോര്‍മോണുകളുടെ ഉല്‍പാദനം വര്‍ധിപ്പിക്കും.
മാതളം, ബീന്‍സ്, ബ്രോകോളി, അയല, ചീര ഇവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
ചുവന്ന അരിയുടെ ചോറ്, കക്കയിറച്ചി, മുട്ട, റെഡ് മീറ്റ് എന്നിവയും നല്ലതാണ്.
ധാരാളം വെള്ളം കുടിക്കുക, മദ്യപാനം ഒഴിവാക്കുക, കാപ്പി ഒഴിവാക്കുക.
ഉറക്കം, വിശ്രമം, വ്യായാമം ഇവയെല്ലാം വന്ധ്യതയെ ഒരു പരിധിവരെ തടയും.

ഹോമിയോ വന്ധ്യതയ്ക്ക്
ഫലപ്രദം

ഹോമിയോപ്പതി ചികിത്സയില്‍ രോഗിയെയും രോഗലക്ഷണങ്ങളെയും വിശദമായി പഠിച്ച് ചികിത്സാരീതി നിശ്ചയിക്കുന്നു. ചില ദമ്പതികള്‍ക്ക് കൗണ്‍സിലിങ് മാത്രം മതിയാവുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്.
മറ്റു ചില കേസുകളില്‍ ഹോമിയോപ്പതി കോണ്‍സ്റ്റിറ്റിയൂഷണല്‍ മെഡിസിന്‍സ് നല്‍കി അവരുടെ സ്വാഭാവിക പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും കുഞ്ഞിക്കാല്‍ കാണാനുള്ള സൗഭാഗ്യം നല്‍കുകയും ചെയ്യുന്നു. ഗര്‍ഭധാരണം തടസപ്പെടുത്തുന്ന കാരണങ്ങള്‍ ഉള്ള രോഗികളില്‍, വന്ധ്യതയുടെ കാരണങ്ങളെ ഹോമിയോപ്പതിയിലൂടെ ചികിത്സിച്ചു മാറ്റുകയാണ് ചെയ്യുന്നത്.
ഹോമിയോപ്പതി ചികിത്സയില്‍ പ്രകൃതിദത്ത മരുന്നുകള്‍ ആയതിനാല്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ല. കടുത്ത പഥ്യങ്ങളും ആവശ്യമില്ല. നിലവിലെ ഭാരിച്ച ചികിത്സാ ചെലവ് നോക്കുമ്പോള്‍ ഇത് തികച്ചും ചെലവ് കുറഞ്ഞ ചികിത്സാരീതിയാണ്. ഹോമിയോപതി കൊണ്ട് ഒരു പ്രാവശ്യം വന്ധ്യതാ മോചനം നേടിയ ദമ്പതികള്‍ക്ക് അടുത്ത ഗര്‍ഭധാരണവും പ്രയാസങ്ങള്‍ ഇല്ലാതെ സാധ്യമാകും.
ഓര്‍ക്കുക: ഒരു ഡോക്ടര്‍ എന്നുള്ള നിലയ്ക്ക് പലപ്പോഴും കണ്ടിട്ടുള്ള ഒരു അനുഭവമുണ്ട്: രോഗികള്‍ പലരും കല്യാണം കഴിഞ്ഞ ഉടനെ കുട്ടികള്‍ വേണ്ട എന്ന് വയ്ക്കും. ഇത്തരക്കാരാണ് പിന്നീട് ഏറെ ഖേദിക്കാറുള്ളത്. വന്ധ്യതാ രോഗികള്‍ ഏറി വരുന്ന ഈ സാഹചര്യത്തില്‍ ഓരോരുത്തരും ഈ യാഥാര്‍ഥ്യം കൂടി പരിഗണിക്കുന്നത് നന്നായിരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News