2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സ്ത്രീയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

ബംഗളൂരു: നഗരത്തിലെ ഗോരഗുണ്ടിപാളയത്ത് സ്ത്രീയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തി. ആര്‍.എം.സി യാര്‍ഡ് പൊലിസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം.
കൂലിതൊഴിലാളിയായ യശോദാമ്മ(45)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകന്‍ ജഗദീഷ് വീട്ടിലെത്തിയപ്പോഴാണ് യശോദാമ്മയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടത്. ഉടന്‍തന്നെ അയല്‍വാസികളെ അറിയിച്ചു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
വീട്ടില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങളോ ബഹളങ്ങളോ കേള്‍ക്കാനിടയായിട്ടില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. വടിയും കല്ലും ഉപയോഗിച്ച് മര്‍ദ്ദിച്ചാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പൊലിസ് അറിയിച്ചു..


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.