2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

സ്ത്രീയുടെ നഗ്നസ്വാതന്ത്ര്യം

മുഹമ്മദ് ജുറൈജ്, ദേവതിയാല്‍

”ഓഫിസ് കഴിഞ്ഞു വന്നതും ചോദ്യങ്ങള്‍ക്കു വഴങ്ങാതെ മാലിനി മുറിയില്‍ കയറി വാതിലടച്ചു ബെഡ്ഡില്‍ മുഖം പൂഴ്ത്തിക്കിടന്നു, വേണ്ടായിരുന്നു…”
ഞായര്‍ പ്രഭാതം 184-ാം ലക്കത്തില്‍ രാജേഷ് ജി. കരിങ്കപ്പാറ എഴുതിയ ‘പ്രതിഷേധമാനിയ’ എന്ന കഥയില്‍ ഏറ്റവും ശ്രദ്ധേയമായ വരികളാണിത്. സ്ത്രീ സ്വാതന്ത്ര്യം എന്നു പറഞ്ഞ് നഗ്നതത ആഘോഷവും മാര്‍ക്കറ്റുമാക്കുന്ന മാധ്യമസമൂഹത്തിനുള്ള ചുട്ട മറുപടിയാണ് കഥാകൃത്ത് നല്‍കിയിരിക്കുന്നത്. നഗ്നത സ്ത്രീക്ക് ഒരിക്കലും സ്വാതന്ത്ര്യമല്ലെന്നും സ്ത്രീസ്വാതന്ത്ര്യം അവരുടെ സംരക്ഷണത്തിലാണു കിടക്കുന്നതെന്നും കഥാകൃത്ത് വായനക്കാരെ ഓര്‍മിപ്പിക്കുന്നു. ഇത്തരത്തിലുള്ള എഴുത്തുകളും കഥാകൃത്തുക്കളും ഇനിയുമുണ്ടാവട്ടെ.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.