2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിക്കെതിരായ പരാതി പൂഴ്ത്തിയ സംഭവത്തില്‍ ശങ്കര്‍ റെഡ്ഡിക്കതിരേ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പരാതി മുക്കിയ സംഭവത്തില്‍ എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. മുന്‍ വിജിലന്‍സ് ഡയറക്ടറായ ശങ്കര്‍ റെഡ്ഡിക്കെതിരേ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ റിപ്പോര്‍ട്ട് നവംബര്‍ അഞ്ചിന് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

വിജിലന്‍സ് ഡയറക്ടറായിരുന്ന സമയത്ത് ഉമ്മന്‍ചാണ്ടിക്കെതിരേ ലഭിച്ച പരാതികളാണ് ശങ്കര്‍റെഡ്ഡി പൂഴ്ത്തിവച്ചത്. മന്ത്രി വി.എസ് ശിവകുമാര്‍ അടക്കമുള്ളവര്‍ നല്‍കിയ ആറോളം പരാതികളാണ് ശങ്കര്‍റെഡ്ഡി ആറു മാസത്തോളം പൂഴ്ത്തിവച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.