2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

സോണിയ ആശുപത്രിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത വൈറല്‍ പനിയെ തുടര്‍ന്നാണ് ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ സോണിയയെ പ്രവേശിപ്പിച്ചത്.രണ്ടു ദിവസത്തിനകം ആശുപത്രി വിടാനാകുമെന്ന് കരുതുന്നതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല അറിയിച്ചു.വാരാണസിയിലെ കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുക്കവേ തളര്‍ന്നുവീണതിനെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റിലും സോണിയ ചികിത്സ തേടിയിരുന്നു.സോണിയയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.അനാരോഗ്യത്തെ തുടര്‍ന്ന് സോണിയ പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഭൂരിഭാഗം സമയവും വിട്ടു നില്‍ക്കുകയാണ്. 69 കാരിയായ സോണിയ 1998 മുതല്‍ കോണ്‍ഗ്രസ് നേതൃ പദവിയിലുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News