2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

സോണിയുടെ പുതിയ ക്യാമറ: ആര്‍. എക്‌സ്. 10 തേഡ്

കൊച്ചി: പുതിയ ആര്‍. എക്‌സ്. 10 തേഡ് (ഡി.എസ്.സി. ആര്‍.എക്‌സ്. 10 എം. 3) ക്യാമറ സോണി പുറത്തിറക്കി. അനന്യമായ 24-600 എം.എം. ഫോക്കല്‍ റേഞ്ചും നിശബ്ദ ഷട്ടര്‍ ശേഷിയും അടക്കമുള്ള നിരവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചു പുതുതായി വികസിപ്പിച്ച 25 എക്‌സ് സൂപ്പര്‍ ടെലിഷോപ്പ് സൂം ലെന്‍സ് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.

കായിക മല്‍സരങ്ങളും കച്ചേരികളും വന്യമൃഗങ്ങളും അടക്കം വേഗത്തില്‍ നീങ്ങുന്നതും അകലത്തിലുള്ളതുമായവയെ പകര്‍ത്താന്‍ ഉദ്ദേശിക്കുന്ന ഫോട്ടോഗ്രാഫര്‍മാരും വീഡിയോ ഗ്രാഫര്‍മാരും ആവശ്യപ്പെടുന്നതിനനുസരിച്ചുള്ള രൂപകല്‍പ്പനയാണ് പുതിയ ആര്‍.എക്‌സ്. 10 തേഡി നുള്ളത്.

വിവിധങ്ങളായി ഫോക്കല്‍ ലെഗ്തുകളിലും ക്യാമറാ സെറ്റിങ്ങുകളിലും മൂന്നിലേറെ ലെന്‍സുകള്‍ ആവശ്യമായി വരുന്ന രീതിയിലെ അത്യുന്നത നിലവാരമുള്ള ഇമേജുകള്‍ പകര്‍ത്താനാണ് ഇതിനു ശേഷിയുള്ളത്. ഡിറാം ചിപ്പും ബിയോണ്‍സ് എക്‌സ് പ്രൊസസ്സറും കൂടെയുള്ള 20.1 എം.പി 1.0 ടൈപ്പ് സ്റ്റാക്ക്ഡ് സി.എം.ഒ.എസ്. സെന്‍സര്‍ ഉയര്‍ന്ന ഫിഡിലിറ്റിയുള്ള ചിത്രങ്ങളും വേഗത്തിലുള്ള റീഡ് ഔട്ടും സാധ്യമാക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.