2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

സോണിയാ ഗാന്ധി ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് മുന്നിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന സോണിയ വൈകീട്ട് നാലിന് തേക്കിന്‍ കാട് മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.വൈകീട്ട് 6.30 ന് തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പൊതു സമ്മേളനത്തിലും സംസാരിക്കും. തുടര്‍ന്ന് 7.30 ഓടെ ഡല്‍ഹിയിലേക്ക് മടങ്ങും.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നാളെ കേരളത്തിലെത്തും. രാത്രി പത്തിന് തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ ബുധനാഴ്ച്ച രാവിലെ 10 ന് കായംകുളത്തും ഉച്ചയ്ക്ക് 3 ന് നെടുങ്കണ്ടത്തും വൈകീട്ട് അങ്കമാലിയിലും പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.അന്ന് ആലുവയില്‍ തങ്ങുന്ന രാഹുല്‍ ഗാന്ധി 12ന് 10 മണിക്ക് പട്ടാമ്പിയിലും മൂന്നിന് കോഴിക്കോട് പുറമേരിയിലും അഞ്ചിന് ഉദുമയിലും പ്രസംഗിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.