2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

‘സൊമാലിയയില്‍’ ഒരക്ഷരം പ്രതികരിക്കാതെ മോദി തൃപ്പൂണിത്തുറയില്‍

തൃപ്പൂണിത്തുറ: കേരളത്തെ സൊമാലിയയോടുപമിച്ച വിഷയത്തില്‍ വിവാദം കൊഴുക്കുമ്പോള്‍ വിഷയത്തില്‍ പ്രതികരിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ തൃപ്പൂണിത്തുറയില്‍ പ്രചാരണത്തിനെത്തിയ മോദി വിവാദത്തെക്കുറിച്ച് ഒന്നും പ്രതികരിച്ചില്ല. കേരളത്തില്‍ ഇരു മുന്നണികളും മലയാളികളെ വിഡ്ഢികളാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

 
കേരളത്തെ സൊമാലിയയോട് ഉപമിച്ച സംഭവത്തില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് മോദിയുടെ മൗനം. കേരളത്തില്‍ ബി.ജെ.പി അധികാരത്തിലേറിയാല്‍ വികസനം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും വികസനത്തിന്റെ പാതയിലാണ്. കമ്യൂണിസ്റ്റുകള്‍ ഭരിക്കുന്നിടത്തു ഹര്‍ത്താലാണ്. ഇടതു ഭരണമുള്ള സ്ഥലങ്ങളില്‍ ദുരിതവും സംഘര്‍ഷവുമാണ്. ഈ സംസ്ഥാനങ്ങള്‍ ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

 
കോണ്‍ഗ്രസ് ഭരിക്കുന്നിടത്ത് അഴിമതിയിലാണ്. കേരളത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാറുകള്‍ അവര്‍ക്കു താല്‍പര്യമുള്ള ഉദ്യോഗസ്ഥരെ മാത്രമാണ് ഭരണനിര്‍വഹണത്തില്‍ പങ്കാളിയാക്കുന്നത്. എന്‍.ഡി.എ ഭരണത്തിലേറിയാല്‍ അര്‍ഹിക്കുന്ന പരിഗണന ഉദ്യോഗസ്ഥര്‍ക്കു നല്‍കുമെന്നും കോണ്‍ഗ്രസും കമ്യൂണിസ്റ്റും രണ്ട് പാര്‍ട്ടികളല്ല, ഒരേ തൂവല്‍പക്ഷികളാണെന്നും മോദി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.