2019 February 15 Friday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

സൈബര്‍ശ്രീ: വാക് ഇന്‍ ഇന്റര്‍വ്യൂ 12ന്

സിഡിറ്റ്, സൈബര്‍ശ്രീയില്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് സോഫ്ട്‌വെയര്‍ വികസന പരിശീലനത്തന് നിലവിലുള്ള ഒഴിവിലേക്ക് സെപ്റ്റംബര്‍ 10നു നടത്താനിരുന്ന വാക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 12ലേക്ക് മാറ്റി.

20നും 26നും മദ്ധ്യേ പ്രായമുള്ള കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ എം.സി.എ./എം.എസ്.സി. കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ സെപ്റ്റംബര്‍ 12നു രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സൈബര്‍ശ്രീ സെന്റര്‍, സിഡിറ്റ്, പൂര്‍ണ്ണിമ, റ്റി.സി.81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം 695014 എന്ന വിലാസത്തില്‍ നേരിട്ടു ഹാജരാകണം. ഏഴു മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5500 രൂപ സ്‌റ്റൈപന്റ് ലഭിക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.