2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

സൈന ഡെന്മാര്‍ക്ക് ഓപ്പണ്‍ ഫൈനലില്‍; ശ്രീകാന്ത് സെമിയില്‍ തോറ്റു

ഓദെന്‍സ്: ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍ വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ സൈന നെഹ്‌വാള്‍. ഇന്തൊനേഷ്യന്‍ താരം ഗ്രിഗോറിയ തുന്‍ജുങിനെ തോല്‍പ്പിച്ചാണ് സൈനയുടെ മുന്നേറ്റം. അതേസമയം, പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് സെമിയില്‍ കീഴടങ്ങി.

ഒളിംപിക് വെങ്കല മെഡല്‍ ജേതാവായ സൈന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഗ്രിഗോറിയയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-11, 21-12.

ചൈനീസ് തായ്‌പേയ് ലോക ഒന്നാം നമ്പര്‍ താരം തായ് സൂവിനെയാണ് ഫൈനലില്‍ സൈന നേരിടുക.

ജപ്പാന്‍ താരം കെന്റോ മൊമോട്ടായോടാണ് ശ്രീകാന്തിന്റെ കീഴടങ്ങല്‍.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.