2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

സൈന്യത്തില്‍ സ്വവര്‍ഗാനുരാഗം അനുവദിക്കില്ല: കരസേനാ മേധാവി

ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗം സൈന്യത്തില്‍ അനുവദിക്കാന്‍ സാധിക്കില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിപില്‍ റാവത്ത്. സ്വവര്‍ഗരതി കുറ്റകൃത്യമല്ലാതാക്കുന്ന സുപ്രിം കോടതി വിധിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വവര്‍ഗരതി സൈന്യത്തില്‍ അനുവദിക്കാനാകില്ല. സൈന്യം രാജ്യത്തെ നിയമത്തിന് എതിരല്ല. എന്നാല്‍ ഒരാള്‍ സൈന്യത്തില്‍ ചേര്‍ന്നാല്‍ സാധാരണ രീതിയില്‍ ഉള്ള എല്ലാ അവകാശങ്ങളും സൗകര്യങ്ങളും ലഭിക്കില്ല. കുറച്ചു കാര്യങ്ങള്‍ സൈന്യത്തില്‍ വ്യത്യസ്തമായിരിക്കും.
കഴിഞ്ഞ സെപ്റ്റംബറില്‍ സുപ്രിം കോടതി സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് വിധിച്ചിരുന്നു. കൊളോണിയല്‍ കാലഘട്ടത്തെ ഐ.പി.സി സെക്ഷന്‍ 377, സമത്വത്തിനുള്ള സ്വാതന്ത്ര്യം ലംഘിക്കുന്നെന്നു നിരീക്ഷിച്ചായിരുന്നു സുപ്രിംകോടതി തീരുമാനം. പരസ്പര സമ്മതത്തോടെയുള്ള പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം വിലക്കിയിരുന്നത് ഐ.പി.സി സെക്ഷന്‍ 377 പ്രകാരമാണ്.
സൈന്യം ഇപ്പോഴും വളരെ യാഥാസ്ഥിതികമാണെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. സൈന്യത്തില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ല. വിവാഹേതര ബന്ധവും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.