2018 September 18 Tuesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

സൈന്യത്തിലേക്ക് എന്‍.സി.സി സ്‌പെഷല്‍ എന്‍ട്രി

കരസേനയില്‍ എന്‍.സി.സി സ്‌പെഷല്‍ എന്‍ട്രിവഴി ഷോര്‍ട്ട് സര്‍വിസ് കമ്മിഷന് അവസരം. പുരുഷന്മാര്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കും അപേക്ഷിക്കാം. എന്‍.സി.സി ‘സി’ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ് അവസരം. ആകെ 55 ഒഴിവുകളുണ്ട്.
യോഗ്യത:
50 ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാല ബിരുദം.
എന്‍.സി.സി ‘സി’ സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ കുറഞ്ഞത് ‘ബി’ ഗ്രേഡ് എങ്കിലും നേടിയിരിക്കണം.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം:
 ംംം.ഷീശിശിറശമിമൃാ്യ.ിശര.ശി എന്ന വെബ്‌സൈറ്റില്‍  ‘ഛളളശരലൃ െഋിേൃ്യ അുുഹ്യ’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ലോഗിന്‍ ചെയ്ത ശേഷം ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് സൂക്ഷിക്കേണ്ടതാണ്. മറ്റൊരു കോപ്പി ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എന്‍.സി.സി സര്‍ട്ടിഫിക്കറ്റ് ലഭിച്ച യൂനിറ്റിലേക്ക് അയക്കണം.
വിശദ വിവരം വെബ്‌സൈറ്റില്‍ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഓഗസ്റ്റ് 22


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.