2018 February 18 Sunday
എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നാല്‍, സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഏവര്‍ക്കും ഒരുപോലെയാണ്.
എ.പി.ജെ അബ്ദുല്‍ കലാം

സൈന്യത്തിനും മുകളിലാണ് ആര്‍.എസ്.എസ്

സൈന്യത്തിന് ആറ് മാസം വേണമെങ്കില്‍ ആര്‍.എസ്.എസ്സിന് മൂന്ന് ദിവസം മതി: ഭാഗവത്

 

പട്‌ന: ഇന്ത്യന്‍ സൈന്യത്തെ വരെ വെല്ലുവിളിച്ചു കൊണ്ടുള്ള ആര്‍.എസ്.എസ് മേധാവിയുടെ പ്രസംഗം വിവാദമാകുന്നു. ഇന്ത്യന്‍ സൈന്യത്തിന് യുദ്ധത്തിനു തയാറെടുക്കാന്‍ ആറുമാസം വേണമെങ്കില്‍ ആര്‍.എസ്.എസ്സിനു വെറും മൂന്ന് ദിവസം മതിയെന്നാണ് ആര്‍.എസ്.എസ് മേധാവി മോഹന്‍ഭാഗവതിന്റെ അവകാശ വാദം.ആറ് ദിവസത്തെ മുസ്സഫര്‍പുര്‍ സന്ദര്‍ശനത്തിനിടെ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍.എസ്.എസ്സിന് സൈനികരെ മൂന്ന് ദിവസം കൊണ്ട് തയാറെടുപ്പിക്കാന്‍ കഴിയും. ഇന്ത്യന്‍ സൈന്യത്തിന് ആറ്മുതല്‍ ഏഴ് മാസം വരെ സമയം എടുക്കുന്നിടത്താണ് ഇത്. ഇതാണ് ഞങ്ങളുടെ കഴിവ്. ഭരണഘടന അനുവദിക്കുകയാണെങ്കില്‍ നിര്‍ണായക ഘട്ടത്തില്‍ മുന്‍നിരയില്‍ നിന്ന് ശത്രുക്കള്‍ക്കെതിരേ പോരാടും- മോഹന്‍ ഭാഗവത് പറഞ്ഞു.
ആര്‍.എസ്.എസ് എന്നത് സൈനികമോ അര്‍ധസൈനികമോ ആയ സംഘടനയല്ല. ഇത് ഒരു കുടുംബത്തിന്റെ കെട്ടുപാടുള്ള സംഘടനയാണ്.
പക്ഷെ സൈന്യത്തിന്റേതിന് സമാനമായ ചിട്ടവട്ടങ്ങളും അച്ചടക്കവും ആണ് പാലിക്കുന്നതെന്ന് മാത്രം അദ്ദേഹം തുടര്‍ന്നു. തന്റെ അണികള്‍ക്ക് രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ സന്തോഷം മാത്രമേയുള്ളൂവെന്നും അദ്ദേഹം തുടരുന്നു.
10 ദിവസത്തെ സന്ദര്‍ശനത്തിനായാണ് ആര്‍.എസ്.എസ് അധ്യക്ഷന്‍ ബിഹാറില്‍ എത്തിയത്. മൂന്ന് വര്‍ഷത്തിനിടെ ബിഹാറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെയെണ്ണം വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശനം.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.