2018 June 25 Monday
വിശുദ്ധ ഖുര്‍ആന്‍ ഞാന്‍ പരിശോധിച്ചു. അതില്‍ കുഫ്ര്‍ കഴിഞ്ഞാല്‍ പലിശയോളം പാപമുള്ളതായി മറ്റൊന്നും ഞാന്‍ കണ്ടിട്ടില്ല.
ഇമാം മാലിക് (റ)

സൈനിക സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 

കഴക്കൂട്ടം സൈനിക സ്‌കൂളിലെ ആറ്, ഒന്‍പത് ക്ലാസുകളിലേക്ക് പ്രവേശനത്തിന് ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ആറിലേക്കുള്ള പ്രവേശനത്തിന് 2007 ജൂലായ് രണ്ടിനും 2008 ജൂലൈ ഒന്നിനും ഇടയിലും ഒന്‍പതിലേക്ക് 2004 ജൂലൈ രണ്ടിനും 2005 ജൂലൈ ഒന്നിനും ഇടയിലും ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ അഞ്ചിനകം സ്‌കൂളില്‍ ലഭിക്കണം. നവംബര്‍ 30 വരെ അപേക്ഷാ ഫോം ലഭിക്കും. 2018 ജനുവരി ഏഴിനാണ് പരീക്ഷ. തിരുവനന്തപുരം സൈനിക സ്‌കൂള്‍, കോട്ടയം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും www.sainikschooltvm.nic.in ല്‍ ലഭിക്കും


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.