2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

സൈനികര്‍ക്കെതിരേ നടപടിയെടുത്താല്‍ ഐ.സി.സി ജഡ്ജിമാരെ അറസ്റ്റ് ചെയ്യുമെന്ന് യു.എസ്

വാഷിങ്ടണ്‍: അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി)ജഡ്ജിമാര്‍ക്ക് യു.എസിന്റെ ഭീഷണി. അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിച്ചിരുന്ന യു.എസ് സൈനികര്‍ക്കെതിരേ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ നടപടിയെടുത്താല്‍ ഐ.സി.സി ജഡ്ജിമാരെയും മറ്റു ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യുമെന്നും ഉപരോധം ഏര്‍പ്പെടുത്തുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബാള്‍ട്ടന്‍ പറഞ്ഞു. 

അഫ്ഗാനിസ്ഥാനിലെ യു,എസ് സൈനികരും ഇന്റലിജന്‍സും നടത്തിയ യുദ്ധക്കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷനുള്ള അപേക്ഷ കഴിഞ്ഞ വര്‍ഷം ഐ.സി.സി യു.എസിന് നല്‍കിയിരുന്നു. യുദ്ധത്തടവുകാരായി അഫ്ഗാനില്‍ പിടിയിലായവര്‍ക്കെതിരേ ഇവര്‍ നടത്തിയ ആക്രമണങ്ങളുടെ പേരിലാണ് വിചാരണ . ഇത് ചൂണ്ടിക്കാണിച്ചാണ് ബാള്‍ട്ടന്റെ പ്രതികരണം.
യു.എസിനോടും ഇസ്‌റാഈലിനോടും സഖ്യകക്ഷികളോടും ഉത്തരവാദിത്വമില്ലാതെ പൂര്‍ണമായും അപകടകരമായ രീതിയിലാണ് ഐ.സി.സി പ്രവര്‍ത്തിക്കുന്നത്. യു.എസ് സൈനികര്‍ക്കെതിരേയുള്ള ഏത് തരത്തിലുള്ള അന്വേഷണവും അന്യായവും അടിസ്ഥാന രഹിതവുമാണെന്ന് ബാള്‍ട്ടന്‍ പറഞ്ഞു.
ഐ.സി.സിയുമായി സഹകരിക്കില്ല. അതിന്റെ ഭാഗമാവാനുമില്ല. ഐ.സി.സി തനിയെ മരണത്തിലേക്ക് നീങ്ങുകയാണ്. ജഡ്ജിമാരെയും പ്രോസിക്യൂഷനെയും യു.എസിലേക്ക് കടക്കുന്നതില്‍ നിന്ന് നിരോധിക്കും. തങ്ങളുടെ ക്രിമിനല്‍ സമ്പ്രദായം അനുസരിച്ച് ഇവരെ വിചാരണ ചെയ്യും. അഫ്ഗാനിസ്ഥാനോ ഐ.സി.സിയുടെ അധികാര പരിധിയിലുള്ള രാജ്യങ്ങളോ ഇതുവരെ സൈനികര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല. യു.എസ് ഭരണഘടനക്ക് അപ്പുറത്തുള്ള ഒരു നേതൃത്വത്തേയും തങ്ങള്‍ അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.