
നൂറിലേറെ സൈനികരാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കാശ്മിരില്‍ മാത്രം കൊല്ലപ്പെട്ടത്.
ഇതില്‍ പലതും സര്‍ക്കാരിന്റെ സുരക്ഷാവീഴ്ച കളുടെയും കാഴ്ചപ്പാടില്ലായ്മയുടെയും അനന്തര ഫലമായിരുന്നു.
സൈനികരുടെ സുരക്ഷയ്ക്ക് മുന്‍കരുതല്‍ എടുക്കുന്നതിനു പകരം അതിര്‍ത്തിയില്‍ കൊല്ലപ്പെടുന്ന സൈനികരുടെ രക്തസാക്ഷിത്വത്തെ മുതലെടുക്കാനുള്ള ശ്രമങ്ങളാണ് കൂടുതലും.
ഇങ്ങനെ കൊല്ലപ്പെടുന്ന സൈനികര്‍ക്ക് ട്വീറ്ററില്‍ കുറിച്ചിടുന്ന ആദരാഞ്ജലിയല്ലാതെ അവരുടെ കുടുംബത്തെക്കുറിച്ചോ ആശ്രിതരുടെ ക്ഷേമത്തെക്കുറിച്ചോ ആരും അന്വേഷിക്കാറില്ല.