2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

സേവനമനസ്‌കതയുടെ പുതിയ പര്യായം

അബൂഹാദി പി.ടി പൈലിപ്പുറം

പാലക്കാട് വടക്കാഞ്ചേരി സ്വദേശി ഫാസില്‍ മുസ്തഫ പ്രവാസനൊമ്പരങ്ങള്‍ക്കിടയിലും സഹജീവികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ പരിശ്രമിച്ച് സേവനത്തിന്റെ വേറിട്ട മാതൃക തീര്‍ക്കുകയാണ്. നഗ്നത മറക്കാന്‍ ഉടുപുടവയില്ലാതെ പുറംലോകം കേട്ടിട്ടില്ലാത്ത കരളലിയിപ്പിക്കുന്ന ഒട്ടേറെ ഊരുകള്‍ ഇന്നും കേരളത്തിലുണ്ട്.
അഷ്ടിക്കു വകയില്ലാത്തവര്‍, ഉടുതുണിക്കു വകയില്ലാത്തവര്‍, കയറിക്കിടക്കാന്‍ ഇടമില്ലാത്തവര്‍, അട്ടപ്പാടിയിലും വയനാടന്‍ മലമടക്കുകളിലും ഇത്തരത്തില്‍ ജീവിച്ചുതീര്‍ക്കുന്നവര്‍ ധാരാളം. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടാന്‍ മാര്‍ഗമില്ലാതെ കാടിറങ്ങി വരുമ്പോള്‍ ഐ.ടി യുഗത്തിലെ മനുഷ്യനു മുന്‍പില്‍ അവന്‍ പ്രതിയാകുന്നു. മനുഷ്യപ്പറ്റില്ലാത്തവര്‍ അവനെ കൊന്നുതള്ളുന്നു.
പ്രജാക്ഷേമം മുഖമുദ്രയാക്കേണ്ടവര്‍ സ്വാര്‍ഥതയുടെയും പ്രശസ്തിയുടെയും അധികാരം അലങ്കാരമാക്കലുകളുടെയും ഒപ്പം തലക്കനത്തിന്റെയും പ്രതീകങ്ങളാകുന്നു. സേവനസന്നദ്ധതയുടെയും മഹാമനസ്‌കതയുടെയും വറ്റാത്ത നീരുറവയായി സമൂഹത്തിന്റെ ഇത്തരം മേഖലകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഫാസില്‍ മുസ്തഫമാര്‍ ഇനിയുമുണ്ടാകട്ടെ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.