2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

സെല്‍ഫ് ഗോളില്‍ ആദ്യമായി ക്വാര്‍ട്ടറിലേക്ക് ടിക്കറ്റ് നേടി വെയില്‍സ്

പാരീസ്: യൂറോ കപ്പിലെ രണ്ടാം പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ക്വാര്‍ട്ടറിലേക്കുള്ള ടിക്കറ്റ് വെയില്‍സിന്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡുമായുള്ള മല്‍സരത്തില്‍ ഒരു ഗോളിനാണ് വെയില്‍സ് ക്വാര്‍ട്ടറിലേക്കെത്തിയത്. വടക്കന്‍ അയര്‍ലന്‍ഡ് താരത്തില്‍ നിന്നുള്ള സെല്‍ഫ് ഗോളിന്റെ പിന്‍ബലത്തിലാണ് ചരിത്രത്തില്‍ ആദ്യമായി വെയില്‍സ് യൂറോയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്.
വടക്കന്‍ അയര്‍ലന്‍ഡ് താരം ഗാരത് മക്വളിയുടെ 75ാം മിനുറ്റിലെ സെല്‍ഫ് ഗോളാണ് വെയില്‍സിന് ക്വാര്‍ട്ടറിലേക്കുള്ള പാത തുറന്നത്. കളിയുടെ ആദ്യ പകുതി മുതല്‍ വിജയം മാത്രം ലക്ഷ്യമിട്ട് ഇറങ്ങിയ ഗാരത് ബെയിലിന്റെ വെയില്‍സിന് പക്ഷേ വിചാരിച്ച പോലെ കളിയില്‍ മുന്നേറാനായില്ല. വടക്കന്‍ അയര്‍ലന്‍ഡും തങ്ങളുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ സ്വപ്‌നങ്ങള്‍ തകര്‍ക്കാന്‍ ഒരുക്കമായിരുന്നില്ല. എന്നാല്‍, വിധി നേരെ തിരിച്ചായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കാന്‍ ഭാഗ്യം തുണച്ചത് വെയില്‍സിനായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.