2019 March 27 Wednesday
മൃഗങ്ങള്‍ എത്ര നല്ല ചങ്ങാതിമാരാണ്! ചോദ്യങ്ങളില്ല. വിമര്‍ശനങ്ങളുമില്ല. -ജോര്‍ജ് എലിയറ്റ്

‘സെപ്റ്റംബര്‍ 11’: ഇരകളെ പൂര്‍ണമായി തിരിച്ചറിയാനാവാതെ 17 വര്‍ഷം

വാഷിങ്ടണ്‍: ലോക വ്യാപാര സമുച്ചയത്തിന് നേരെയുണ്ടായ ആക്രമണം നടന്നിട്ട് 17 വര്‍ഷം പിന്നിട്ടിട്ടും ഇരകളുടെ പൂര്‍ണവിവിരം കണ്ടെത്താനാവാതെ അധികൃതര്‍. 2001 സെപ്റ്റംബര്‍ 11ന് നടന്ന ആക്രമണത്തില്‍ 1,111 പേരെ തിരിച്ചറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ ഇവരെ തിരിച്ചറിയാനുള്ള പരിശോധനകള്‍ ന്യൂയോര്‍ക്കിലെ ലാബില്‍ തുടരുകയാണ്. മൃതദേഹങ്ങളില്‍നിന്ന് ലഭിച്ച അവശിഷ്ടങ്ങളും ഡി.എന്‍.എ ടെസ്റ്റുകളും തമ്മില്‍ യോജിപ്പിലെത്താന്‍ സാധിച്ചിട്ടില്ല. ആകെ കൊല്ലപ്പെട്ട 2,753 പേരില്‍ 1,642 പേരെ മാത്രമാണ് തിരിച്ചറിയാനായത്.
കൊല്ലപ്പെട്ടവരെ തിരിച്ചറിയാനായുള്ള പരിശോധനകള്‍ തുടരുകയാണെന്ന് ന്യൂയോര്‍ക്കിലെ ഫോറന്‍സിക് ബയോളജി ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഡയരക്ടര്‍ മാര്‍ക്ക് ഡിസൈര്‍ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.