2020 April 04 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സെന്‍സസ്-എന്‍.പി.ആര്‍ ആദ്യഘട്ടം നീട്ടി

 

ന്യൂഡല്‍ഹി: കൊവിഡ്-19 പടര്‍ന്നുപിടിച്ച പശ്ചാത്തലത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ തുടങ്ങാനിരുന്ന സെന്‍സസ്, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) നടപടികളുടെ ആദ്യഘട്ടം നീട്ടിവയ്ക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. ഇനിയൊരുത്തരവുണ്ടാകുന്നത് വരെയാണ് നീട്ടിവച്ചിരിക്കുന്നത്. കൊവിഡ് കാരണമുള്ള അടച്ചുപൂട്ടല്‍, ജനങ്ങളുമായുള്ള ഇടപഴകല്‍ ഒഴിവാക്കുക എന്നിവ കണക്കിലെടുത്താണ് തീരുമാനം. വീടു വീടാന്തരം കയറിയിറങ്ങി വിവരങ്ങള്‍ ശേഖരിക്കലാണ് ആദ്യഘട്ടം. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് സെന്‍സസിന്റെ ആദ്യഘട്ടം തീരുമാനിച്ചിരുന്നത്. കൊവിഡ് ഭീഷണി എത്രകാലം നിലനില്‍ക്കുമെന്ന് വ്യക്തമല്ലാത്തതിനാല്‍ എന്നാണ് സെന്‍സസ് നടപടികള്‍ തുടങ്ങാന്‍ സാധിക്കുകയെന്ന് തീരുമാനിക്കാനായിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.