2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്: റിന്യൂവല്‍ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: 2015- 16 അദ്ധ്യയന വര്‍ഷത്തെ സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് റിന്യൂവലിന് അപേക്ഷ ക്ഷണിച്ചു. 2014-15, 2013-14, 2012-13, 2011-12 അദ്ധ്യയന വര്‍ഷങ്ങളില്‍ സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്ക് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് റിന്യൂവലുകള്‍ക്ക് അപേക്ഷിക്കാം.
മാനുവലായി ഹാര്‍ഡ് കോപ്പി രൂപത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകര്‍ 2014- 15 അദ്ധ്യയന വര്‍ഷത്തില്‍ 60 ശതമാനമോ അതിനു മുകളിലോ മാര്‍ക്ക് നേടിയവരായിരിക്കണം.
കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സ്‌കോളര്‍ഷിപ്പ് എന്ന ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് ഉള്‍പെടെ സ്ഥാപനമേധാവിയുടെ ശുപാര്‍ശ സഹിതം സ്‌കോളര്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫിസര്‍, കോളജ് വിദ്യാഭ്യാസ ഡയരക്ടറുടെ കാര്യാലയം, ആറാം നില, വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍ 695033 എന്ന വിലാസത്തില്‍ എത്തിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂണ്‍ 30. വിശദാംശം ംംം.രീഹഹലഴശമലേലറൗ.സലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.