2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

സൂര്യാതപം: കൊല്ലത്ത് നാലുപേര്‍ക്ക് പൊള്ളലേറ്റു

കൊല്ലം: ജില്ലയില്‍ പുനലൂരും കരുനാഗപ്പള്ളിയിലും അധ്യാപികയും ഗ്രാമപഞ്ചായത്തംഗവും ഉള്‍പ്പെടെ നാലുപേര്‍ക്ക് ഇന്നലെ ഉച്ചക്ക് സൂര്യാതപമേറ്റു.
പുനലൂരിലെ സ്‌കൂള്‍ അധ്യാപിക ഗില്‍ഡാ അലക്‌സ്(49), റോഡ് നിര്‍മാണ തൊഴിലാളി കുഞ്ഞുമോന്‍(56), പിറവന്തൂരില്‍ വിദ്യാര്‍ഥിനിയായ റസിയ(17) എന്നിവര്‍ പുനലൂര്‍ ഗവ. ആശുപത്രിയില്‍ പൊള്ളലേറ്റ് ചികിത്സയിലാണ്. കരുനാഗപ്പള്ളി തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏര്യാ പ്രസിഡന്റുമായ ബി. പത്മകുമാരിക്ക് സ്‌കൂട്ടര്‍ യാത്രക്കിടയിലാണ് കൈക്കും കഴുത്തിനും സൂര്യതാപമേറ്റത്. തുടര്‍ന്ന് തൊടിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.