2017 November 13 Monday
സ്വതന്ത്ര ചിന്തയെ ബഹുമാനിക്കാത്ത രാജ്യത്ത് വിദ്യാഭ്യാസമുള്ള മനുഷ്യനാവുക എന്നത് അസാധ്യമാണ്.
ജയിംസ് ബാര്‍ഡ്‌വിന്‍

സൂക്കിയുടെ സമീപനം: ഐറിഷ് സംഗീതജ്ഞന്‍ അവാര്‍ഡ് തിരികെനല്‍കി

ഡബ്ലിന്‍: റോഹിംഗ്യകള്‍ക്കെതിരേ മ്യാന്‍മറില്‍ നടക്കുന്ന ക്രൂരതകളില്‍ നിസംഗത തുടരുന്ന മ്യാന്‍മര്‍ ഭരണാധികാരി ഓങ് സാന്‍ സൂക്കിക്കെതിരേ പ്രതിഷേധിച്ച് ഐറിഷ് സംഗീതജ്ഞന്‍. ലോകപ്രശസ്ത പോപ് ഗായകനായ ബോബ് ഗെല്‍ഡോഫാണ് ‘ഫ്രീഡം ഓഫ് ദി സിറ്റി ഓഫ് ഡബ്ലിന്‍’ അവാര്‍ഡ് തിരികെനല്‍കിയത്. സൂക്കിയെ കൂട്ടക്കൊലയ്ക്കു കൂട്ടുനിന്നവര്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
നേരത്തേ 1999ല്‍ ഓങ് സാന്‍ സൂക്കിക്കും ഈ അവാര്‍ഡ് ലഭിച്ചിരുന്നു. അന്നു ജയിലിലായിരുന്ന അവര്‍ പുറത്തിറങ്ങിയ ശേഷം 2012ലാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. 2005ലാണ് ഗെല്‍ഡോഫിന് ഈ അവാര്‍ഡ് ലഭിച്ചിരുന്നത്. കൂട്ടക്കൊലയ്ക്കു കൂട്ടുനിന്ന ഒരാള്‍ക്കു സമ്മാനിക്കപ്പെട്ട അവാര്‍ഡ് തനിക്കു വേണ്ടെന്നാണ് ഗെല്‍ഡോഫ് പറയുന്നത്.
എന്നാല്‍, ഗെല്‍ഡോഫ് അവാര്‍ഡ് തിരികെനല്‍കിയിട്ടുണ്ടെങ്കിലും അതു സ്വീകരിക്കണോ വേണ്ടയോ എന്നതു ചര്‍ച്ചചെയ്ത ശേഷമേ തീരുമാനിക്കൂവെന്നു ഡബ്ലിന്‍ മേയര്‍ അറിയിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.