2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സൂം ആപ്പ് നിരോധനം: കേന്ദ്രത്തിന് സുപ്രിം കോടതി നോട്ടിസ്

 

ന്യൂഡല്‍ഹി: സൂം ആപ്പ് നിരോധിക്കണമെന്ന ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നോട്ടിസ്. നാലാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. സൂം ആപ്പ് സ്വകാര്യത ഉറപ്പാക്കിയിട്ടില്ലെന്നും സുരക്ഷിതമല്ലെന്നും ആരോപിച്ചുള്ള പൊതുതാല്‍പര്യഹര്‍ജിയിലാണ് നടപടി. ഹരജി സമര്‍പ്പിച്ച ഡല്‍ഹി സ്വദേശി ഹര്‍ഷ് ഛഗ് ആപ്പിന്റെ സുരക്ഷിതത്വം സംബന്ധിച്ച് സാങ്കേതിക പഠനം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സൂം ആപ്പ് സുരക്ഷിതമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. സുരക്ഷിതമല്ലാതെ ആപ്പ് ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ സൈബര്‍ ക്രിമിനലുകള്‍ക്ക് ചോര്‍ത്തിയെടുക്കാന്‍ സാധിക്കും. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും ഓരോ മീറ്റിങ്ങിലും പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്നും കേന്ദ്രം നിര്‍ദേശിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.