2017 January 21 Saturday
ഒരാളുടെ കഷ്ടപ്പാടിന്റെ പ്രതിഫലം അയാള്‍ എന്ത് നേടുന്നു എന്നതല്ല. ആ അനുഭവം അവരെ എന്താക്കിത്തീര്‍ക്കുന്നു എന്നതാണ്.
-ജോണ്‍ നസ്‌കിന്‍

ദേശീയപതാകയെ അപമാനിച്ച ആമസോണിന്റെ ചവിട്ടി വില്‍പ്പന നിര്‍ത്തിവെച്ചു

amazon_logo_500500._V323939215_

വാഷിങ്ടണ്‍: ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്തയുടെ നിര്‍മാണവും വില്‍പ്പനയും ആമസോണ്‍ നിര്‍ത്തിവെച്ചു.

ദേശീയപതാകയെ അപമാനിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ആമസോണ്‍ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ വിസ അനുവദിക്കില്ലെന്ന് വിദേശകാര്യമന്ത്രി ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ പിന്‍വലിച്ചത്.

ആമസോണ്‍ മാപ്പു പറയണമെന്നും അത്തരം ഉത്പന്നങ്ങള്‍ പിന്‍വലിക്കണമെന്നും സുഷമ ആവശ്യപ്പെട്ടിരുന്നു. കൂടാതെ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് വിഷയത്തില്‍ ഇടപെടണമെന്നും സുക്ഷമ സ്വരാജ് ആവശ്യപ്പെട്ടിരുന്നു.

ഇതോടെ നിലവിലുള്ളവ കൂടി പിന്‍വലിക്കുമെന്നും ആമസോണ്‍ ട്വിറ്ററിലൂടെ അറിയിച്ചു.