2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സുവര്‍ണ ജൂബിലി സ്മാരകം ഉദ്ഘാടനം

നെടുമ്പാശേരി: പഞ്ചായത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് സുവര്‍ണ ജൂബിലി സ്മാരകമായി പുതുക്കി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജലൈ രണ്ടിന് അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിക്കുമെന്ന് പ്രസിഡന്റ് പി.പി പൗലോസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
2013 – 14 സാമ്പത്തീക വര്‍ഷത്തെ ലാഭവിഹിതത്തില്‍ നിന്നും 1.61 കോടി രൂപ ചെലവഴിച്ചാണ് ബാങ്കിന്റെ ഹെഡ് ഓഫിസ് കെട്ടിടം നവീകരിച്ചത്.
ആധുനികതയുടെ പ്രൗഢിയോടെ ഒന്നാം നിലയില്‍ വിശാലമായ ഹാള്‍ ഉള്‍പ്പെടെ സജ്ജീകരിച്ചിട്ടുണ്ട്.1965ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബാങ്കില്‍ അത്താണി, കരിയാട്, പൊയ്ക്കാട്ടുശേരി എന്നിവിടങ്ങളില്‍ ബ്രാഞ്ചുണ്ട്. അത്താണിയിലെ ബ്രാഞ്ച് കെട്ടിടം പ്രവര്‍ത്തിക്കുന്ന ബില്‍ഡിംഗില്‍ നിന്നുമാത്രം പ്രതിമാസം രണ്ട് ലക്ഷം രൂപ വാടകയിനത്തില്‍ ബാങ്കിന് ലഭിക്കുന്നുണ്ടെന്നും ബാങ്ക് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും പറഞ്ഞു.
രണ്ടാം തീയതി വൈകിട്ട് മൂന്നിന് പ്രസിഡന്റ് പി.വി പൗലോസിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പുതിയ ലോക്കറിന്റെ ഉദ്ഘാടനം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.പി. പൗലോസ് ഉദ്ഘാടനം ചെയ്യും.
ഓഡിറ്റോറിയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുള്‍ മുത്തലിബ് ഉദ്ഘാടനം ചെയ്യും. മുന്‍ പ്രസിഡന്റുമാരുടെ ചിത്രങ്ങള്‍ മുന്‍ എം.എല്‍.എ എം.എ ചന്ദ്രശേഖരന്‍ അനാച്ഛാദനം ചെയ്യും. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ സി.കെ ഗിരി മുതിര്‍ന്ന അംഗങ്ങളെ ആദരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.