2018 October 21 Sunday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

സുല്‍ത്താന്‍ ജൗഹര്‍ കപ്പ് ഹോക്കി: ഇന്ത്യ ആസ്‌ത്രേലിയയെ കീഴടക്കി

 

ക്വലാലംപുര്‍: മലേഷ്യയില്‍ നടക്കുന്ന എട്ടാമത് സുല്‍ത്താന്‍ ജൗഹര്‍ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമിന് ജയം. ആസ്‌ത്രേലിയയെയാണ് 5-4 എന്ന സ്‌കോറിന് ഇന്ത്യ തോല്‍പ്പിച്ചത്.
അഞ്ചാം മിനുട്ടില്‍ ഗുര്‍സാബ്ജത് സിങ്ങാണ് ഇന്ത്യക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് 11, 14, 15, 40 മിനുട്ടുകളില്‍ ഹസ്പ്രീത്, മന്‍ദീപ്, വിഷ്ണുകാന്ത്, ശിലാനന്ദ് എന്നിവര്‍ ലക്ഷ്യം കണ്ടു. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ 4-1 ന്റെ ലീഡ് സ്വന്തമാക്കി. 18-ാം മിനുട്ടില്‍ സ്റ്റെഫന്‍സാണ് ആസ്‌ത്രേലിയക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. മൂന്നാം ക്വാര്‍ട്ടറില്‍ സ്റ്റെഫന്‍സ് വീണ്ടും ലക്ഷ്യം കണ്ടു. ടൂര്‍ണമെന്റില്‍ കളിച്ച നാല് മത്സരങ്ങളിലും ജയിച്ച ഇന്ത്യക്കിപ്പോള്‍ 12 പോയിന്റുണ്ട്. ആദ്യ മത്സരത്തില്‍ മലേഷ്യ, രണ്ടാം മത്സരത്തില്‍ ന്യൂസിലന്റ്, മൂന്നാം മത്സരത്തില്‍ ജപ്പാന്‍ എന്നിവരെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. വെള്ളിയാഴ്ച ഇംഗ്ലണ്ടുമായാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.