2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സുരേന്ദ്രനും സുധര്‍മ്മിണിയ്ക്കും കൈത്താങ്ങായി പാലിയേറ്റീവ് കെയര്‍

തുറവൂര്‍: ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി പാലിയേറ്റീവ് കെയര്‍ രംഗത്ത്. അരൂര്‍ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ പനത്തറ സുരേന്ദ്രനും ഭാര്യ സുധര്‍മ്മിണിയ്ക്കും സഹായഹസ്തങ്ങളുമായി പരിപാലന പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ എത്തി.
വാര്‍ധക്യത്തിന്റെ അവശതകളും രോഗങ്ങളാലും വലയുന്ന ഒരു കൈത്താങ്ങുമില്ലാതെ ദുരിതം അനുഭവിക്കുമ്പോള്‍ ആണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരെത്തിയത്.
മൂന്നര സെന്റ് ഭൂമിയില്‍ പ്ലാസ്റ്റിക്ക് ഷീറ്റു മേഞ്ഞ ചെറിയൊരു കുടിലില്‍ നട്ടെല്ലിനു മാരക രോഗവുമായി കിടക്കുന്ന സുധര്‍മ്മിണിയ്ക്കും ഭര്‍ത്താവ് സുരേന്ദ്രനും ജീവിതം ഒരു ദുരിതമായി മാറുകയായിരുന്നു. രണ്ടു മക്കള്‍ അകാലത്തില്‍ മരണമടഞ്ഞു.
ദൈനംദിന ചെലവുകള്‍ക്കോ മരുന്നിനോ ഗതിയില്ലാതെ വിഷമിക്കുകയായിരുന്ന ഇരുവരുടെ സ്ഥിതി മനസ്സിലാക്കിയാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ ഇവര്‍ക്ക് വേണ്ട പലവ്യജ്ഞന കിറ്റുകളും മരുന്നുകളുമായി എത്തിയത്.
തുടര്‍ന്ന് എല്ലാമാസവും കൃത്യമായി ഇവര്‍ക്ക് ആവശ്യമായ പലവ്യഞ്ജന സാധനങ്ങളും മരുന്നുകളും നല്‍കുമെന്നു ഭാരവാഹികള്‍ വ്യക്തമാക്കി.
സുരക്ഷിതമായ ഒരു വീട് ഇവരുടെ സ്വപ്നമാണ്. സുമനസ്സുകളുടെ സഹായത്താല്‍ എല്ലാം ശുഭമാകുമെന്നു പ്രതീക്ഷയിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.