2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സുരക്ഷിതത്വം ഉറപ്പാക്കണം

കാസര്‍കോട്:കെ എസ് ടി പി കാഞ്ഞങ്ങാട് റോഡില്‍ അടിക്കടിയുണ്ടാവുന്ന അപകടങ്ങള്‍ തടയുന്നതിന് ഡിവൈഡര്‍ ഉള്‍പ്പടെ ആവശ്യമായ സുരക്ഷ സംവിധാനങ്ങള്‍ ഉണ്ടാക്കണമെന്ന് കേരള വ്യാപാരി ഏകോപനസമിതി ഉദുമ യൂണിറ്റ് വാര്‍ഷികയോഗം ആവശൃപ്പെട്ടു.
കുടുംബസംഗമം ജില്ലാപ്രസിഡന്റ് കെ. അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് അംഗങ്ങള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡ് യൂണിറ്റ് പ്രസിഡന്റ് അബ്ബാസ് കല്ലട്രക്ക് നല്‍കി ജില്ലാ പ്രസിഡന്റ് നിര്‍വഹിച്ചു.
വ്യാപാരികളുടെ മക്കളില്‍ നിന്ന് എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ ജിഷ്‌ന നാരായണനെ യോഗത്തില്‍ അനുമോദിച്ചു.
മുന്‍യൂണിറ്റ് ട്രഷററും, പഴയകാല വ്യാപാരിയുമായ എം. അബ്ദുള്ള ബദ്‌രിയയ്ക്ക് ജില്ലാട്രസ്റ്റില്‍ നിന്നുള്ള മരണാനന്തര സഹായം ജില്ലാ പ്രസിഡന്റ് വിതരണം ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.