2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജര്‍മനിയില്‍ ബുര്‍ഖ നിരോധിക്കാനൊരുങ്ങുന്നു

ബെര്‍ലിന്‍: ജര്‍മനിയില്‍ ബുര്‍ഖ നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായുണ്ടാകുന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. കുറ്റവാളികളെ നാടുകടത്തുന്നതിനുള്ള പദ്ധതിയെക്കുറിച്ചും ആലോചിക്കുന്നതായി ആഭ്യന്തര മന്ത്രി അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ മാസം പതിനേഴുകാരന്‍ ട്രെയിനില്‍വച്ച് മഴു ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. അന്ന് അഞ്ചു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അതേ മാസം തന്നെയാണ് 15 പേര്‍ക്ക് പരുക്കേറ്റ മറ്റൊരു ആക്രമണവും അരങ്ങേറിയത്. രണ്ട് ആക്രമണങ്ങളുടേയും ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നടപടികളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ശരീരവും മുഖവും പൂര്‍ണമായും മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രധാരണമാണ് ബുര്‍ഖ.ജര്‍മനിയില്‍ നിരവധിയാളുകള്‍ ബുര്‍ഖ ധരിക്കുന്നുണ്ട്. ഇതേ രീതിയില്‍ മുഖം പൂര്‍ണമായും മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രധാരണം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ പറയുന്നത്. ഇത് തീവ്രവാദികള്‍ മുതലെടുക്കാനുള്ള സാധ്യത ഏറെയാണെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു.

ജനങ്ങളുടെ വസ്ത്രധാരണത്തില്‍ വളരെക്കുറച്ച് നിബന്ധനകള്‍ മാത്രമുള്ള രാജ്യമാണ് ജര്‍മനി. ഇവിടെ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളില്‍ ബുര്‍ഖ ധരിച്ചെത്തുന്നവര്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.