2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

സുരക്ഷയ്ക്ക് സൈന്യം തയാറായതായി നാഇഫ് രാജകുമാരന്‍

നിസാര്‍ കലയത്ത്

മക്ക: പുണ്യ ഭൂമിയിലെ തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്ക് സൈന്യം എല്ലാ നിലക്കും തയാറായിക്കഴിഞ്ഞതായി സഊദി കരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ് പറഞ്ഞു.

തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ സുരക്ഷാ സേനയുടെ വിളംബരം ചെയ്തു നത്തിയ പരേഡില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായി എളുപ്പത്തില്‍ കര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള അവസരം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സൈനിക നേതൃത്വത്തിന്റെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് കിരീടവകാശി സേനയുടെ സല്യൂട്ട് സ്വീകരിച്ചത്.

മക്ക ത്വാഇഫ് ഹൈവേയില്‍ അറഫക്ക് സമീപമുള്ള എമര്‍ജന്‍സി ഫോഴ്‌സിന്റെ ഗ്രൗണ്ടിലാണ് സേനയുടെ പരേഡ് നടന്നത്.

സാമാധാനപരവും സുരക്ഷിതവുമായ ഹജ്ജിന് വഴിയൊരുക്കാന്‍ തൊണ്ണൂറായിത്തോളം പേരെയാണ് വിവിധ സേനകള്‍ക്ക് കീഴില്‍ സജ്ജമാക്കിയിട്ടുള്ളത്.

ദൈവ വിളിക്കുത്തരം നല്‍കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടക ലക്ഷങ്ങള്‍ക്ക് ഭദ്രമായ സുരക്ഷ കവടമൊരുക്കുമെന്ന പ്രതിജ്ഞയുമായാണ് പരേഡ് അവസാനിച്ചത്.

സ്‌പെഷന്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്, ഹജ്ജ് ഉംറ സേന എന്നിവ ഉള്‍പ്പെടെ പതിനഞ്ചോളം സുരക്ഷാ വിഭാഗങ്ങള്‍ പരേഡില്‍ അണിനിരന്നു. വിവിധ സേനാ വിഭാഗങ്ങളുടെ അത്യാധുനിക ഉപരണങ്ങളും വാഹനങ്ങളും പരേഡിന്റെ ഭാഗമായി.

തുടര്‍ന്ന് കരസേനയുടെയും എമര്‍ജന്‍സി ഫോഴ്‌സിന്റെയും അഭ്യാസ പ്രകടനങ്ങളും മോക്ഡ്രില്ലും നടന്നു.
സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറും ഹജ്ജ് കേന്ദ്ര കമ്മിറ്റി അധ്യക്ഷനുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ മുഖ്യാതിഥിയായിരുന്നു.

ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് ബന്ദന്‍, ആരോഗ്യ മന്ത്രി ഡോ. തൗഫാഖ് റബീഅ, ഇരുഹറം കാര്യാലയ മേധാവി ഡോ. ശൈഖ് അബ്ദുറഹ്മാന്‍ അസ്സുദൈസ്, സുരക്ഷാവിഭാഗം മേധാവിയും ഹജ്ജ് സുരക്ഷാസമിതി ചെയര്‍മാനുമായ ഉസ്മാന്‍ ബിന്‍ നാസിര്‍ അല്‍ മഹിരിജ്, വിവിധ വിഭാഗങ്ങളിലെ ഉയര്‍ന്ന സാനിക ഉദ്യോഗസ്ഥരും, ഹജ്ജ് ഉന്നതാധികാര സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.