2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

സുബ്രതോ കപ്പ് രാജ്യാന്തര മത്സരം ഓഗസ്റ്റ് 20ന് തുടങ്ങും

ന്യൂഡല്‍ഹി: സുബ്രതോ കപ്പ് ഫുട്‌ബോളിന്റെ രാജ്യാന്തര മത്സരത്തിന് ഡല്‍ഹിയില്‍ ഓഗസ്റ്റ് 20നു തുടക്കമാകും. വജ്രജൂബിലി ടൂര്‍ണമെന്റാണ് ഇത്തവണ നടത്തുന്നത്. 112 ടീമുകളാണു വിവിധ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ പങ്കെടുക്കുക. സബ് ജൂനിയര്‍ വിഭാഗത്തില്‍ (അണ്ട@ര്‍ 14) ആണ്‍കുട്ടികള്‍ക്ക് മാത്രമാണു മത്സരം. ജൂനിയര്‍ (അ@ണ്ടര്‍ 17) വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരമു@ണ്ട്. അണ്ടര്‍ 17 വിഭാഗത്തില്‍ കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. അണ്ടര്‍ 14 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എടത്തനാട്ടുകര ഓറിയന്റല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ കേരളത്തെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങും. അണ്ടര്‍ 17 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചേലേമ്പ്ര എന്‍.എന്‍.എച്ച്. എസ് കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കും. കഴിഞ്ഞ വര്‍ഷവും ചേലേമ്പ്ര ഹൈസ്‌കൂളായിരുന്നു ദേശീയ മത്സരത്തിന് കേരളത്തെ പ്രതിനിധീകരിച്ചിരുന്നത്. അഫ്ഗാനിസ്ഥാനോട് സെമിയില്‍ പരാജയപ്പെട്ടായിരുന്നു ചേലേമ്പ്ര കഴിഞ്ഞ വര്‍ഷം പുറത്തായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.