2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

‘സുപ്രിംകോടതി നമ്മുടേത്’; പരാമര്‍ശം വിഴുങ്ങി യു.പി മന്ത്രി

ലഖ്‌നൗ: സുപ്രിംകോടതി നമ്മുടേതാണെന്നും അയോധ്യയില്‍ ബി.ജെ.പി രാമക്ഷേത്രം നിര്‍മിക്കുകതന്നെ ചെയ്യുമെന്നും പ്രസ്താവിച്ച ഉത്തര്‍പ്രദേശ് മന്ത്രി തന്റെ വാക്കുകള്‍ വിഴുങ്ങി. നമ്മുടേത് എന്നു പറഞ്ഞതിലൂടെ കോടതി 125 കോടി ഇന്ത്യന്‍ ജനതയുടേതാണ് എന്നു മാത്രമായിരുന്നു ഉദ്ദേശ്യമെന്നാണ് യു.പി മന്ത്രി മുകുത് ബിഹാരിയുടെ വിശദീകരണം. പ്രസ്താവന വന്‍ വിവാദമായതോടെയാണ് തിരുത്തുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.