2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

‘സുപ്രിംകോടതി നമ്മുടേതാണ്’: രാമക്ഷേത്രം നിര്‍മിക്കുകതന്നെ ചെയ്യുമെന്ന് യു.പി മന്ത്രി

ലഖ്‌നൗ: സുപ്രിംകോടതിയൊക്കെ നമ്മുടേതല്ലേ, അതുകൊണ്ട് രാമക്ഷേത്രം നിര്‍മിക്കുക തന്നെ ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രിയുടെ പ്രകോപനപരമായ പരാമര്‍ശം.
ഉത്തര്‍പ്രദേശിലെ സഹകരണ മന്ത്രി മുകുത് ബിഹാരി വര്‍മയാണ് സുപ്രിംകോടതിയുടെ അന്തസിനെപോലും ഇകഴ്ത്തിക്കാണിച്ചുകൊണ്ടുള്ള പരാമര്‍ശം നടത്തിയത്. സുപ്രിംകോടതിയില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രകോപനപരമായ പരാമര്‍ശം ഉണ്ടായത്.
2010ല്‍ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവില്‍ അയോധ്യയിലെ ഭൂമി സുന്നി വഖ്ഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാം ലല്ല എന്നിവര്‍ക്കായി തുല്യമായി വീതിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ 14 ഹരജികളാണ് സുപ്രിംകോടതി മുന്‍പാകെ വന്നത്. ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നതില്‍ തര്‍ക്കമില്ല.
സുപ്രിംകോടതി നമ്മുടേതാണല്ലോ. ജുഡിഷ്യറിയും ഭരണ സംവിധാനങ്ങളും രാജ്യവും തന്നെ നമ്മുടേതാണല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് അദ്ദേഹം വര്‍ഗീയ പരാമര്‍ശം നടത്തുകയും സുപ്രിംകോടതിയെ ഇകഴ്ത്തിക്കാട്ടുകയുംചെയ്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.