2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

സുപ്രഭാതം അവകാശ സംരക്ഷണത്തിന്റെ ശബ്ദം: ഹൈദരലി തങ്ങള്‍

മലപ്പുറത്തെ പുതിയ പ്രസ്സില്‍നിന്നുള്ള
സുപ്രഭാതം പ്രിന്റിങ് ഉദ്ഘാടനം ചെയ്തു

 

മലപ്പുറം: ഫാസിസ്റ്റ് ഭരണകാലത്ത് അവകാശ സംരക്ഷണത്തിനുവേണ്ടിയും ന്യൂനപക്ഷങ്ങളുടെ നേരെ നടക്കുന്ന അവകാശ നിഷേധങ്ങള്‍ക്കെതിരെയും പ്രതികരിക്കാന്‍ സുപ്രഭാതത്തിനു സാധ്യമായതായി മുഖ്യ രക്ഷാധികാരി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
സമൂഹത്തെ നേരായ മാര്‍ഗത്തിലേക്ക് നയിക്കുകയാണ് മാധ്യമധര്‍മം. വാര്‍ത്തകളെ സ്വന്തം പക്ഷത്തുനിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്ത് നേരിനെ വികലമാക്കി ചിത്രീകരിക്കുന്ന നടപടിക്കെതിരായ മാതൃകയാണ് സുപ്രഭാതത്തിന്റേത്. സുപ്രഭാതത്തെ സമൂഹം ഏറ്റെടുത്തിരിക്കുന്നുവെന്നതിന്റെ തെളിവാണ് അതിന്റെ മുന്നോട്ടുള്ള ഓരോ ചുവടുവെപ്പുകളെന്നും ചുരുങ്ങിയ കാലയളവിനുള്ളില്‍ മാധ്യമലോകത്ത് ശ്രദ്ധ പിടിച്ചുപറ്റാന്‍ പത്രത്തിനു സാധിച്ചതായും തങ്ങള്‍ പറഞ്ഞു. ആധുനിക സാങ്കേതിക മികവോടെ മലപ്പുറത്ത് സജ്ജീകരിച്ച പുതിയ പ്രസ്സില്‍നിന്നുളള സുപ്രഭാതം പ്രിന്റിങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഹൈദരലി തങ്ങള്‍.
ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. ഉദ്ഘാടനത്തോടനുബന്ധിച്ചു പുറത്തിറക്കിയ പ്രത്യേക പതിപ്പ് കീഴേടത്ത് ഇബ്‌റാഹീം ഹാജി തിരൂര്‍ ഹൈദരലി തങ്ങളില്‍ നിന്ന് ഏറ്റുവാങ്ങി. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സുപ്രഭാതം എഡിററര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, യു. ശാഫി ഹാജി, സലീം എടക്കര സംസാരിച്ചു.
സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍, സമസ്തയുടേയും പോഷക ഘടകങ്ങളുടേയും സംസ്ഥാന- ജില്ലാ ഭാരവാഹികള്‍, സുപ്രഭാതം ഡയറക്ടര്‍ ബോര്‍ഡ്, ഗവേണിങ് ബോഡി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.