2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

സുന്നി മഹല്ല് ഫെഡറേഷന്‍ ദുരിതാശ്വാസ നിധി കൈമാറി

 

ആലപ്പുഴ: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലയില്‍ നിന്നും സമാഹരിച്ച ദുരിതാശ്വാസ നിധി പുനരധിവാസ പ്രവര്‍ത്തനങ്ങളിലേക്ക് കൈമാറി.
വളഞവഴി ഇസലാമിക് സെന്ററില്‍ നടന്ന കണ്‍വന്‍ഷന്‍ സമസ്ത ഓര്‍ഗനൈസര്‍ ഷരീഫ് ദാരിമി കോട്ടയം ഉദ്ഘാടനം ചെയ്തു.
പ്രളയ ദുരിത ബാധിതരെ ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ നേതൃത്വത്തില്‍ പ്രാരംഭഘട്ടത്തില്‍ തന്നെ വിഭവങ്ങള്‍ സമാഹരിച്ച് വിതരണം ചെയ്ത് സഹായിച്ചത് അഭിനന്ദനാര്‍ഹമാണെന്നും പ്രളയ സമയത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ എസ്.കെ.എസ്.എഫ്.വിഖായ വാളന്റിയര്‍മാരുടെ സേവനം വിലമതിക്കാനാവാത്തതാണെന്നും ഉദ്ഘാടന പ്രസംഗത്തി ഷരീഫ് ദാരിമി പറഞ്ഞു.
സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കുന്നപ്പള്ളി മജീദ് അദ്ധ്യക്ഷനായി.സീനിയര്‍ വൈസ് പ്രസിഡന്റ് ഇബ്രാഹീംകുട്ടി വിളക്കേഴം,ട്രഷറര്‍ ഹാജി അബൂബക്കര്‍ എസ്.എം.ജെ,എം.മുജീബ് റഹ്മാന്‍,ഇ.എച്ച്.ഷാജഹാന്‍,അബ്ദുല്‍ റഹിമാന്‍ ഫൈസി,ഹുസൈന്‍ ആയാപറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി നടപ്പിലാക്കി വരുന്ന പലിശരഹിത വായ്പ-സന്ദൂക്ക് ജില്ലയിലെ മഹല്ല് ജമാഅത്തുകളില്‍ നടപ്പിലാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.
ജനറല്‍ സെക്രട്ടറി നൗഷാദ് കൊക്കാട്ട് തറ സ്വാഗതവും സെക്രട്ടറി മഷ്ഹൂര്‍ പൂത്തറ നന്ദിയും പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.