2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

സുനാമി മോക്ഡ്രില്‍ ഇന്ന്

കോഴിക്കോട്: യുനസ്‌കോയുടെ ആഭിമുഖ്യത്തില്‍ ഇന്നു കോഴിക്കോട് പുതിയങ്ങാടി തീരദേശത്ത് മോക്ഡ്രില്‍ നടക്കും. രാവിലെ 11.30 മുതലാണ് മോക്ഡ്രില്‍. ദേശീയ ദുരന്ത പ്രതിരോധസേന (എന്‍.ഡി.ആര്‍.എഫ് ), റാപ്പിഡ് റെസ്‌പോണ്‍സ് ആന്‍ഡ് റസ്‌ക്യു ഫോഴ്‌സ് മലപ്പുറം, ഇന്ത്യന്‍ തീരദേശസേന (കോസ്റ്റ് ഗാര്‍ഡ് ), വിവിധ വകുപ്പുകള്‍ എന്നിവ മോക്ഡ്രില്ലില്‍ പങ്കാളിത്തം വഹിക്കും.
പെട്ടെന്നുള്ള ദുരിതങ്ങളില്‍ ഭയചകിതരാകാതെ ബന്ധപ്പെട്ടവരുമായി പ്രതികരിക്കാനും സഹകരിക്കാനും ഇടപെടാനും കഴിയുന്നതിനുള്ള പരിശീലനം കൂടിയാണ് മോക്ഡ്രില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മോക്ഡ്രില്ലിന്റെ ഒരുക്കങ്ങള്‍ അസി. കലക്ടര്‍ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News