2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സുധാകരന്‍ ഇരിക്കൂറില്‍ പര്യടനം നടത്തി

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍ ഇന്നലെ ഇരിക്കൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി. രാവിലെ ചെങ്ങളായി പഞ്ചായത്തിലെ കുളത്തൂരില്‍നിന്ന് ആരംഭിച്ച പര്യടനം കെ.സി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് വിളക്കന്നൂര്‍, പോത്തുകുണ്ട്, നടുവില്‍ ടൗണ്‍, മണ്ടളം, പുലിക്കുരുമ്പ, കരയത്തുംചാല്‍, ചെമ്പന്തൊട്ടി, ചുഴലി തുടങ്ങിയ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. ഉച്ചക്ക് ശേഷം നിടുവാലൂര്‍ കുടുംബയോഗം, വളക്കൈ, തേര്‍ലായി, പെരുന്തലേരി, കൊയ്യം, മുങ്ങം, ചെങ്ങളായി, നിടിയേങ്ങ, ചേപ്പറമ്പ പഴയങ്ങാടി, ഐച്ചേരി, അലക്‌സ് നഗര്‍, മടമ്പം കണിയാര്‍ വയല്‍, വയക്കര കാഞ്ഞിലേരി, പെരുവളത്തുപറമ്പ തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഇരിക്കൂറില്‍ പര്യടനം സമാപിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.