
ജുബ: തെക്കന്‍ സുദാനില്‍ ചെറു വിമാനം തകര്‍ന്ന് 19 പേര് മരിച്ചു. ജുബ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട യാത്രാ വിമാനം യിരോളിലെ തടാകത്തിലാണ് തകര്‍ന്ന് വീണത്.
വിമാനത്തില്‍ നിന്ന് കുട്ടി ഉള്‍പ്പെടെ മൂന്ന് പേരെ രക്ഷപ്പെടുത്തിയെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി ടബാന് അബെല്‍ അഗൂക്ക് പറഞ്ഞു.
വിമാനത്തില്‍ 22 പേരാണുണ്ടായത്. അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. വിമാനവുമായി ബന്ധപ്പെട്ടുള്ള പൂര്‍ണ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിമാനം പുറപ്പെട്ടപ്പോള്‍ അന്തരീക്ഷം മൂടിക്കെട്ടിയിരുന്നു. താഴെയിറക്കാന്‍ ശ്രമിച്ചപ്പോഴാണ് വിമാനം തകര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു.