2019 February 15 Friday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

സുഡാനില്‍ വിമാനം പുഴയില്‍ തകര്‍ന്നുവീണ് 19 പേര്‍ മരിച്ചു

ജുബ: ദക്ഷിണ സുഡാനില്‍ വിമാനം പുഴയില്‍ തകര്‍ന്നുവീണ് 19 പേര്‍ മരിച്ചു. ജുബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യിരോള്‍ നഗരത്തിലേക്ക് പറന്ന ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്.

അപകടസ്ഥലത്തു നിന്ന് ഒരു കുട്ടി, സഹപൈലറ്റ് ഉള്‍പ്പെടെ മൂന്നുപേരെ രക്ഷപ്പെടുത്തി. 19 സീറ്റുള്ള വിമാനമാണ് തകര്‍ന്നുവീണത്. ജീവനക്കാരടക്കം 22 പേരാണ് അപകടസമയത്ത് ഉണ്ടായിരുന്നത്.

മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് അറിയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.