2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സീരീ എ കിരീടം യുവന്റസിന്

 

റോം: സീരീ എ കീരിടത്തില്‍ യുവന്റസിന്റെ ഒമ്പതാം മുത്തം. ലീഗില്‍ ര@ണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് യുവന്റസ് കിരീടമുറപ്പിച്ചത്.
സംപ്‌ഡോറിയയെ എതിരില്ലാത്ത ര@ണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു യുവന്റസ് ഒമ്പതാം കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസത്തെ ജയത്തോടെ ലീഗിലെ രണ്ട@ാംസ്ഥാനക്കാരായ ഇന്റര്‍മിലാനുമായുള്ള ലീഡ് ഏഴു പോയിന്റാക്കി ഉയര്‍ത്തിയാണ് യുവന്റസ് ഒന്നാംസ്ഥാനം ഭദ്രമാക്കിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (45), ഫെഡറിക്കോ ബെര്‍നാഡെഷി (67) എന്നിവരാണ് യുവന്റസിന്റെ സ്‌കോറര്‍മാര്‍. ജയിച്ചാല്‍ ലീഗ് കിരീടമെന്ന പ്രതീക്ഷയുമായാണ് യുവന്റസ് മത്സരത്തിനിറങ്ങിയത്. സ്വന്തം മൈതാനത്തു സാംപ്‌ഡോറിയയെ തോല്‍പ്പിച്ച് യുവന്റസ് കിരീടം സ്വന്തമാക്കുകയും ചെയ്തു. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ബൊലോഗ്ന 3-2ന് ലീസിനെയും ഉഡിനെസ് 1-0നു കാഗ്ലിയാരിയെയും എഎസ് റോമ 2-1നു ഫിയൊറെന്റീനയെയും ലാസിയോ 5-1നു വെറോണയെയും പരാജയപ്പെടുത്തി.
കിരീടം സ്വന്തമാക്കിയതോടെ ഇനി സീസണിലെ ശേഷിച്ച ര@ണ്ടു മല്‍സരങ്ങളില്‍ കൂടി ജയിച്ച് പരമാവധി പോയിന്റുമായി സീസണ്‍ അവസാനിപ്പിക്കാനായിരിക്കും യുവന്റസിന്റെ ശ്രമം. കാഗ്ലിയാരി, റോമ എന്നിവര്‍ക്കെതിരേയാണ് യുവന്റസിന്റെ ഇനിയുള്ള മല്‍സരങ്ങള്‍. അതിനു ശേഷം ചാംപ്യന്‍സ് ലീഗിന്റെ നോക്കൗട്ട് റൗണ്ട@് മല്‍സരങ്ങളാണ് യുവെക്ക് ബാക്കിയുള്ളത്. ഫ്രഞ്ച് ടീം ലിയോണിനെതിരേ ആഗസ്റ്റ് ഏഴിനാണ് ചാംപ്യന്‍സ് ലീഗിന്റെ ര@ണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ യുവന്റസ് ഏറ്റുമുട്ടുക. ആദ്യപാദത്തില്‍ ലിയോണ്‍ 1-0നു യുവന്റസിനെ തോല്‍പ്പിച്ചിരുന്നു. അതിനാല്‍ ചാംപ്യന്‍സ് ലീഗില്‍ ജീവന്‍മരണ പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ് സാരിയും സംഘവും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.